ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടി; മുസ്തഫിസൂർ റഹ്മാൻ ബംഗ്ലാദേശിലേക്ക് പോകുന്നു

എപ്രിൽ എട്ടിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി സ്വന്തം സ്റ്റേഡിയത്തിൽ ചെന്നൈ മത്സരത്തിനിറങ്ങും.

ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടി; മുസ്തഫിസൂർ റഹ്മാൻ ബംഗ്ലാദേശിലേക്ക് പോകുന്നു
dot image

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടി. ട്വന്റി 20 ലോകകപ്പിന് മുമ്പായി അമേരിക്കയിലേക്കുള്ള വിസ ശരിയാക്കാനായി താരം ബംഗ്ലാദേശിലേക്ക് പോകുകയാണ്. ഇതോടെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ അടുത്ത മത്സരം മുസ്തഫിസൂർ റഹ്മാന് നഷ്ടമായേക്കും.

എപ്രിൽ അഞ്ചിന് ഹൈദരാബാദിലാണ് ചെന്നൈ സൺറൈസേഴ്സിനെ നേരിടാനൊരുങ്ങുന്നത്. അതിന് ശേഷം എപ്രിൽ എട്ടിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി സ്വന്തം സ്റ്റേഡിയത്തിൽ ചെന്നൈ മത്സരത്തിനിറങ്ങും. ഇതിന് മുമ്പായി മുസ്തഫിസൂർ തിരികെയെത്തുമെന്നാണ് സൂചന. എങ്കിലും യാത്രയ്ക്ക് ശേഷം താരത്തെ നേരിട്ട് കളത്തിലിറക്കിയേക്കില്ല.

ബാറ്റിംഗ് യൂണിറ്റ് ഉത്തരവാദിത്തം കാണിക്കണം; കോഹ്ലിക്കും മാക്സ്വെല്ലിനും സന്ദേശവുമായി ഡുപ്ലെസിസ്

സീസണിൽ ചെന്നൈക്ക് വേണ്ടി നിർണായക പ്രകടനമാണ് മുസ്തഫിസൂർ പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തി താരം ശ്രദ്ധ നേടി. ഗുജറാത്ത് ടൈറ്റൻസിനെതിരായ രണ്ടാം മത്സരത്തിൽ താരം രണ്ട് വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ കഴിഞ്ഞ മത്സരത്തിൽ 47 റൺസ് വിട്ടുകൊടുത്ത മുസ്തഫിസൂറിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us