Top

റമദാന്‍; സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി സമയം അഞ്ച് മണിക്കൂറാക്കി ഖത്തര്‍

നോമ്പു കാലത്ത് എല്ലാ പള്ളികളും പൂര്‍ണമായി തുറക്കുമെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു

30 March 2022 5:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റമദാന്‍; സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി സമയം അഞ്ച് മണിക്കൂറാക്കി ഖത്തര്‍
X

ദോഹ: റമദാന്‍ മാസത്തില്‍ ഖത്തറിലെ സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങളിലെ ജോലി സമയം ക്രമീകരിച്ചു. ഇനി മുതല്‍ പ്രവര്‍ത്തനസമയം അഞ്ച് മണിക്കൂറാവും. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജോലി സമയം വ്യക്തമാക്കികൊണ്ടുള്ള സര്‍ക്കുലര്‍ ഇന്ന് പുറത്തിറക്കി.

റമദാന്‍ പ്രമാണിച്ച് ഔദ്യോഗിക ജോലി സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അഞ്ച് മണിക്കൂറായി കണക്കാക്കാന്‍ തീരുമാനിച്ചതായി സര്‍ക്കുലറില്‍ പറയുന്നു. ഓഫീസിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ വൈകിയെത്താനും അനുമതിയുണ്ട്. അതേസമയം ജോലി സമയം അഞ്ച് മണിക്കൂര്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.

നോമ്പു കാലത്ത് എല്ലാ പള്ളികളും പൂര്‍ണമായി തുറക്കുമെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു. എല്ലാ പള്ളികളിലും സ്ത്രീകളുടെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളും തുറക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

STORY HIGHLIGHTS: Qatar reduced working hours to five hours in government institutions during the month of Ramadan

Next Story