Top

'കൂടുതല്‍ നികുതി ഈടാക്കൂ'; ദാവോസില്‍ വേറിട്ട ആവശ്യവുമായി സാധാരണക്കാരുടെ അവസ്ഥയില്‍ 'വേദനിക്കുന്ന കോടീശ്വരന്മാര്‍'

കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ വ്യക്തി​ഗത വേൾഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ രാഷ്ട്രീയ, ബിസിനസ് നേതാക്കൾ ഒത്തുകൂടിയ പശ്ചാത്തലത്തിലാണ് ആവശ്യം.

23 May 2022 8:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൂടുതല്‍ നികുതി ഈടാക്കൂ; ദാവോസില്‍ വേറിട്ട ആവശ്യവുമായി സാധാരണക്കാരുടെ അവസ്ഥയില്‍ വേദനിക്കുന്ന കോടീശ്വരന്മാര്‍
X

ന്യൂയോർക്ക്: ജീവിതചെലവിൽ പ്രതിസന്ധി നേരിടുന്ന സാധാരണക്കാരെ രക്ഷിക്കാൻ തങ്ങളുടെ ടാക്സ് വർധിപ്പിക്കൂ എന്നാവശ്യപ്പെട്ട് യൂറോപ്പിലെ ഒരു കൂട്ടം കോടീശ്വരന്മാർ. രാജ്യത്താകമാനം നീതിയുക്തമായ നികുതി സംവിധാനം വേണമെന്ന ആവശ്യമുന്നയിച്ച് ദാവോസിലെ തെരുവിലാണ് ഇടതുപക്ഷ പ്രവർത്തകർക്കൊപ്പം സമ്പന്നർ രം​ഗത്തെത്തിയത്. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ വ്യക്തി​ഗത വേൾഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ രാഷ്ട്രീയ, ബിസിനസ് നേതാക്കൾ ഒത്തുകൂടിയ പശ്ചാത്തലത്തിലാണ് ആവശ്യം. അതേസമയം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സമ്പന്നർ ലാഭമുണ്ടാക്കിയതിനെച്ചൊല്ലിയുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.


''ലോകത്തിലെ മറ്റു ഭാഗങ്ങൾ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം കൊണ്ട് തകരുമ്പോൾ, ശതകോടീശ്വരന്മാരും ലോകനേതാക്കളും ഈ സ്വകാര്യ കോമ്പൗണ്ടിൽ ചരിത്രത്തിലെ വഴിത്തിരിവുകൾ ചർച്ചചെയ്യുന്നു'' എന്ന് യുകെ കേന്ദ്രീകരിച്ചുള്ള കോടീശ്വരൻ ഫിൽ വെെറ്റ് പറഞ്ഞു. ഈ പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ‌അറിയുന്നത് രാഷ്ട്രീയ നേതാക്കൾക്കാണ്. അവരിൽ പലരും കുപ്രസിദ്ധമായ നികുതിയിനത്തിലൂടെ വളരെ കുറച്ച് മാത്രമാണ് അടയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഫറൻസിൽ നിന്നുള്ള ഏക വിശ്വസനീയമായ ഫലം സമ്പന്നർക്ക് നികുതി ചുമത്തുന്നതാണെന്നു പറഞ്ഞ അദ്ദേഹം ഞങ്ങൾക്കും നികുതി ചുമത്തണമെന്നും ആവശ്യപ്പെട്ടു.



യുഎസിലും യൂറോപ്പിലും കഴിഞ്ഞ പത്ത് വർഷങ്ങളിലായി കോടീശ്വരന്മാരുടെയും, ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ​ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. സമ്പന്നരുടെ ലെവികളുൾപ്പടെ ഇവരിൽ നിന്നും സർക്കാർ നികുതിയിനത്തിൽ കൂടുതൽ തുക ഈടാക്കണമെന്നും ആവശ്യമുയർത്തുന്നുണ്ട്. വളരെ കുറച്ച് കോടീശ്വരന്മാർ മാത്രമാണ് ദാവോസിൽ നേരിട്ടെത്തി പ്രതിഷേധത്തിന്റെ ഭാ​ഗമാകുന്നത്. എന്നാൽ നികുതി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ മറ്റു രാജ്യങ്ങളിൽ നിന്നായി 150 ലധികം കോടീശ്വരന്മാർ ഒപ്പിട്ട തുറന്ന കത്തും ദാവോസ് പ്രതിനിധികളിലേക്കെത്തിച്ചിട്ടുണ്ട്.

Story Highlights: Tax more; Billionaires on ordinary people's condition in Davos

Next Story