
നടി ഭാമ വിവാഹവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് താരം കുറിപ്പിലൂടെ പറയുന്നത്. സ്ത്രീകൾക്ക് വിവാഹം ആവശ്യമില്ലെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.
‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’, ഭാമ കുറിച്ചു.
2020 ലായിരുന്നു ഭാമ വിവാഹിതയായത്. അരുൺ എന്ന വ്യക്തിയായിരുന്നു വരൻ. പിന്നീട് ഇരുവരും വേർപിരിഞ്ഞതായി അഭ്യൂഹങ്ങളും ശക്തമായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് താൻ ഒരു സിംഗിള്‍ മദറാണെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നായിരുന്നു താരം മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.