'രജനികാന്തിനെ വെച്ച് കോമഡി സിനിമ, കമൽഹാസന് ഡ്രാമ, വിജയ്ക്ക് ആക്ഷൻ'; ആഗ്രഹങ്ങൾ പറഞ്ഞ് പൃഥ്വിരാജ്

ഇന്ത്യൻ സിനിമയിൽ റൊമാൻസ് ചെയ്യാൻ പറ്റിയ മികച്ച നടൻ സൂര്യയാണ്
'രജനികാന്തിനെ വെച്ച് കോമഡി സിനിമ, കമൽഹാസന് ഡ്രാമ, വിജയ്ക്ക് ആക്ഷൻ'; ആഗ്രഹങ്ങൾ പറഞ്ഞ് പൃഥ്വിരാജ്

തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളെ വെച്ച് സിനിമ ചെയ്യാൻ അവസരം ലഭിച്ചാൽ അവർക്ക് കൊടുക്കാൻ ആഗ്രഹമുള്ള സിനിമകളെ കുറിച്ച് മനസ് തുറന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. ബ്ലെസി ചിത്രം ആടുജീവിതവുമായി ബന്ധപ്പെട്ട് ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് സംവിധാനം ചെയ്യാൻ ഇഷ്ടുമുള്ള നായകന്മാരെയും അവർക്ക് ചേരുന്ന കഥാപാത്രങ്ങളെയും കുറിച്ച് താരം പറഞ്ഞത്.

രജനികാന്ത് നായകനാകുമെങ്കിൽ അദ്ദേഹം കോമഡി സിനിമ ചെയ്താൽ നന്നായിരിക്കുമെന്നാണ് നടൻ പറഞ്ഞത്. അദ്ദേഹവുമൊത്ത് 'ബ്രോ ഡാഡി' എന്ന തന്റെ ആദ്യ സംവിധാനം ചിത്രം ചെയ്യണമെന്ന് ആഗ്രമുണ്ടായിരുന്നു എന്നും പൃഥ്വി പറഞ്ഞു. എന്നാൽ കമൽഹാസനെ നായകനാക്കി ഡ്രാമ ചെയ്യാനാണ് ഇഷ്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ കണ്ടതിൽ വെച്ച് ലോകത്തിലെ ഏറ്റവും മികച്ച ഡ്രാമാറ്റിക് ആക്ടർ കമൽ ഹാസനാണെന്നും നടൻ അഭിപ്രായപ്പെട്ടു.

'രജനികാന്തിനെ വെച്ച് കോമഡി സിനിമ, കമൽഹാസന് ഡ്രാമ, വിജയ്ക്ക് ആക്ഷൻ'; ആഗ്രഹങ്ങൾ പറഞ്ഞ് പൃഥ്വിരാജ്
എസ് എസ് രാജമൗലി ഫിലിംസിനൊപ്പം ഫഹദ് ഫാസിൽ; ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങൾ

അതേസമയം വിജയ്‍യെ വെച്ച് ഒരു ‍ഡാർക്ക് ആക്ഷൻ ചിത്രമെടുക്കാനാണ് താൽപര്യമെന്നും പൃഥ്വി വ്യക്തമാക്കി. വിജയ് നിരവധി ആക്ഷൻ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ലാത്ത ലൈനിലുള്ള, സിനിമാറ്റിക് ആക്ഷൻ അല്ലാത്ത, വളരെ പച്ചയായ, റിയലായ ഒരു ആക്ഷൻ സിനിമ അദ്ദേഹുമായി ചെയ്യാൻ ആ​ഗ്രമുണ്ടെന്നും നടൻ കൂട്ടിച്ചേ‍ർത്തു. സൂര്യയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതിങ്ങനെ, നല്ലൊരു ലവ്സ്റ്റോറി പറയണമെങ്കിൽ മികച്ച ഒരു നടൻ തന്നെ വേണം, എൻ്റെ അഭിപ്രായത്തിൽ അതിന് ഇന്ന് ഇന്ത്യൻ സിനിമയിൽ അതിന് പറ്റിയ മികച്ച നടൻ സൂര്യയാണ്. അതുകൊണ്ട് തന്നെ മെച്വറായ, മനോഹരമായ ഒരു പ്രണയ കഥ അദ്ദേഹവുമൊത്ത് ചെയ്യണമെന്നാണ് എന്റെ ആ​ഗ്രഹം.

അതേസമയം വിജയ്‍യെ വെച്ച് ഒരു ‍ഡാർക്ക് ആക്ഷൻ ചിത്രമെടുക്കാനാണ് താൽപര്യമെന്നും പൃഥ്വി വ്യക്തമാക്കി. വിജയ് നിരവധി ആക്ഷൻ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ലാത്ത വളരെ പച്ചയായ സിനിമാറ്റിക് ആക്ഷൻ അല്ലാത്ത റിയലായ ഒരു ആക്ഷൻ സിനിമകൾ അദ്ദേഹുമായി ചെയ്യാൻ ആ​ഗ്രമുണ്ടെന്നും നടൻ കൂട്ടിച്ചേ‍ർത്തു. സൂര്യയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതിങ്ങനെ, നല്ലൊരു ലവ് സ്റ്റോറി പറയണമെങ്കിൽ മികച്ച ഒരു നടൻ തന്നെ വേണം, എന്റെ അഭിപ്രായത്തിൽ അതിന് ഇന്ന് ഇന്ത്യൻ സിനിമയിൽ അതിന് പറ്റിയ മികച്ച നടൻ സൂര്യയാണ്. അതുകൊണ്ട് തന്നെ മെച്വറായ, മനോഹരമായ ഒരു പ്രണയ കഥ അദ്ദേഹവുമൊത്ത് ചെയ്യണമെന്നാണ് എന്റെ ആ​ഗ്രഹം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com