തൃഷക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം; മൻസൂർ അലി ഖാനെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ്

ദേശീയ വനിതാ കമ്മീഷൻ ഡിജിപിയോട് കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി
തൃഷക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം; മൻസൂർ അലി ഖാനെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ്

ചെന്നൈ: നടി തൃഷക്കെതിരായ മൻസൂർ അലിഖാന്റെ വിവാദ പരാമർശത്തിൽ കേസെടുത്ത് തമിഴ്നാട് പൊലീസ്. തൃഷയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മൻസൂർ അലിഖാനെതിരെ നുങ്കമ്പാക്കം വനിതാ പൊലീസ് രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. നേരത്തെ വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മീഷൻ ഡിജിപിയോട് കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

അതേസമയം, തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധപരാമർശത്തിൽ മാപ്പ് പറയാൻ താൻ ഒരുക്കമല്ലെന്ന് നടൻ മൻസൂർ അലി ഖാൻ. തെറ്റ് ചെയ്തിട്ടില്ല എന്നും താൻ നടത്തിയ പരാമർശത്തെ തെറ്റിദ്ധരിക്കുകയാണെന്നും തൃഷയ്ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കുമെന്നും മൻസൂർ അലി ഖാൻ പറഞ്ഞു.

പറഞ്ഞത് ഒരു തമാശയാണെന്ന് മനസിലാക്കാതെ എന്റെ പ്രസ്താവനയെ തെറ്റിദ്ധരിക്കുകയും അത് വലിയ പ്രശ്നമാക്കുകയും ചെയ്യുകയാണെന്നും തനിക്കെതിരെ സംസാരിച്ച തരാങ്ങളൊക്കെ ശരിക്കും നല്ലവരാണോ എന്നും ചെന്നൈയിൽ മാധ്യമങ്ങളോട് നടൻ പ്രതികരിടച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com