റിവ്യൂ നിര്‍ത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകര്‍ അവര്‍ക്കിഷ്ടമുള്ള സിനിമ കാണും; മമ്മൂട്ടി

റിവ്യൂ ബോംബിങ്ങ് വിവാദങ്ങളില്‍ പ്രതികരിച്ച് മമ്മൂട്ടി
റിവ്യൂ നിര്‍ത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകര്‍ അവര്‍ക്കിഷ്ടമുള്ള സിനിമ കാണും; മമ്മൂട്ടി

റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ലെന്ന് മമ്മൂട്ടി. പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും റിവ്യൂ ബോംബിങ്ങ് വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. 'കാതലി'ന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ് തീരുമാനിക്കുന്നത്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്" മമ്മൂട്ടി പറഞ്ഞു. എന്നാല്‍ റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി കൂട്ടിച്ചേർത്തു.

റിവ്യൂ നിര്‍ത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകര്‍ അവര്‍ക്കിഷ്ടമുള്ള സിനിമ കാണും; മമ്മൂട്ടി
സിനിമാ റിവ്യൂ ബോംബിങ്; കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം

റിലീസ് ദിവസം തന്നെ നെ​ഗറ്റീവ് റിവ്യൂ എഴുതി സിനിമയെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം നിരന്തരമായി ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച കേസില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. അജ്ഞാത സിനിമാ റിവ്യൂവിൽ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകിയിരുന്നു. അറിവും വെളിച്ചവും നൽകാനാവണം സിനിമാ റിവ്യൂ എന്നും സിനിമയെ തകർക്കുന്നതും ഭീഷണിപ്പെടുത്തുതും ആകരുതെന്നുമാണ് കോടതി നിരീക്ഷിച്ചത് .

Related Stories

No stories found.
logo
Reporter Live
www.reporterlive.com