Top

'നിങ്ങള്‍ വേണ്ട'; റിപബ്ലിക് ടിവി റിപ്പോർട്ടറെ മാറ്റിനിര്‍ത്തി ടികായത്, വീഡിയോ

24 Nov 2021 10:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിങ്ങള്‍ വേണ്ട; റിപബ്ലിക് ടിവി റിപ്പോർട്ടറെ മാറ്റിനിര്‍ത്തി ടികായത്, വീഡിയോ
X

റിപബ്ലിക് ചാനല്‍ അവതാരികയോട് പ്രതികരിക്കാതെ കര്‍ഷക സമര നേതാവ് രാകേഷ് ടികായത്. മറ്റു മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും റിപബ്ലിക് അവതാരികയോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അവതാരിക മൈക്കുമായി സമീച്ചെങ്കിലും നിങ്ങളോട് സംസാരിക്കില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. ക്യാമറ ഓഫ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തീവ്ര വലതുപക്ഷ നിലപാട് സൂക്ഷിക്കുന്ന അര്‍ണാബ് ഗോസ്വാമിയാണ് റിപബ്ലിക് ടിവിയിലെ അവതാരകരില്‍ പ്രധാനി. അര്‍ണാബിന്റെ ബിജെപി അനുകൂല നിലപാടുകള്‍ നേരത്തെ കര്‍ഷകരെ പ്രകോപിപ്പിച്ചിരുന്നു. കര്‍ഷകരെയും സമരത്തെയും അപമാനിക്കുന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ റിപബ്ലിക് ടിവി പ്രസിദ്ധീകരിച്ചെന്നും ആരോപണമുണ്ട്. ഇതാണ് ടികായത്തിന്‍റെ രൂക്ഷ പ്രതികരണത്തിന് കാരണമെന്നാണ് സൂചന.

വീഡിയോ



Next Story