'നാല് വര്‍ഷത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 2,900 വര്‍ഗീയ കലാപങ്ങള്‍'; രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍
2017 ല്‍ 723 വര്‍ഗീയ കലാപങ്ങള്‍ രാജ്യത്ത് നടന്നതായാണ് രേഖകളിലുള്ളത്
7 Dec 2022 5:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്ത് 3,000ത്തോളം വര്‍ഗീയ കലാപങ്ങള്‍ നടന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. 2017 നും 2021 നും ഇടയില്‍ 2,900 സാമുദായിക മതലഹളകളാണ് രജിസ്റ്റര്‍ ചെയ്തത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ 2018 ല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നതായും മന്ത്രി അറിയിച്ചു. 2017 ല്‍ 723 വര്‍ഗീയ കലാപങ്ങള്‍ രാജ്യത്ത് നടന്നതായാണ് രേഖകളിലുള്ളത്. 2018 ല്‍ 512, 2019 ല്‍ 438, 2020 ല്‍ 857, 2021 ല്‍ 378 കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നിയമം കൈയ്യിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്ര മന്ത്രി വ്യക്തമാക്കി. വര്‍ഗീയ ലഹളകള്‍ക്ക് വഴിവെയ്ക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ 2018 ജൂലൈ നാലിന് നിര്ദ്ദേശമിറക്കിയിരുന്നതായും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.
Story highlights: 2,900 communal violence cases registerd in last 5 years government
- TAGS:
- Central Govt
- India
- BJP