കുരങ്ങിനെ കണ്ട് ഭയന്നോടി; ടെറസില് നിന്ന് വീണ് സ്ത്രീ മരിച്ചു

കുരങ്ങിനെ കണ്ട് ടെറസില് നിന്ന് വീണു മരിച്ചു

dot image

ലക്നൗ: ഉണങ്ങിയ വസ്ത്രങ്ങള് എടുക്കാന് വീടിനി മുകളില് കയറിയ സ്ത്രീ കുരങ്ങിനെ കണ്ട് ടെറസില് നിന്ന് വീണു മരിച്ചു. 40 കാരിയായ കിരണ് ദേവിയാണ് മരിച്ചത്. ഉത്തര്പ്രദേശിലെ കൗശാംബിയില് വ്യാഴാഴ്ചയാണ് സംഭവം.

ഉണങ്ങിയ വസ്ത്രങ്ങള് എടുക്കാന് ടെറസിന്റെ മുകളിലേയ്ക്ക് പോയതായിരുന്നു കിരണ് ദേവി. ഒരു കൂട്ടം കുരങ്ങുകളെ കണ്ട് ഭയന്ന് തിരികെയോടാന് ശ്രമിക്കുന്നതിനിടെ കാല്വഴുതി ടെറസിന്റെ മുകളില് നിന്ന് താഴെ വീഴുകയായിരുന്നു. ഉടന് തന്നെ അടുത്തുള്ള ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

dot image
To advertise here,contact us
dot image