അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ; കോണ്‍ഗ്രസ് ഐ ടി സെല്ലിലെ അഞ്ച് പേര്‍ കസ്റ്റഡിയില്‍

തെലങ്കാനയില്‍ എസ് സി, എസ് ടി, ഒബിസി സംവരണം അവസാനിപ്പിക്കും എന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്.
അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ; കോണ്‍ഗ്രസ് ഐ ടി സെല്ലിലെ അഞ്ച് പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ ടി സെല്ലിലെ അഞ്ച് പേര്‍ കസ്റ്റഡിയില്‍. തെലങ്കാന കോണ്‍ഗ്രസ് ഐടി സെല്ലിലെ അഞ്ച് പേരെയാണ് ഹൈദരാബാദില്‍ നിന്ന് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. അസ്മ, ഗീത, നവീന്‍, ശിവ, മന്ന എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഡല്‍ഹിയിലേക്ക് മാറ്റും.

തെലങ്കാനയില്‍ എസ് സി, എസ് ടി, ഒബിസി സംവരണം അവസാനിപ്പിക്കും എന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്. തെലങ്കാനയിലെ മുസ്ലിം സംവരണം എടുത്തുകളയുമെന്ന പ്രസംഗം എഡിറ്റ് ചെയ്താണ് പ്രചാരണം. സമാനകേസില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് ഠാക്കൂറിനും ഡല്‍ഹി പൊലീസ് പ്രത്യേക സെല്‍ നോട്ടീസ് അയച്ചിരുന്നു. മെയ് 2ന് ഡല്‍ഹി പൊലീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. കേസിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും വിവിധ എക്‌സ് അക്കൗണ്ടുകളില്‍ നിന്നും വീഡിയോ നീക്കം ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com