'മൂന്നാം മോദി സർക്കാർ'; ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ നിർദേശം നല്കി പ്രധാനമന്ത്രി

2024 ലോക്സഭാ തിരഞ്ഞെടുപ്പില് തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി

dot image

ന്യൂഡല്ഹി: മൂന്നാം തവണയും അധികാരത്തിലേറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശം നല്കിയിരിക്കുകയാണ് മോദി. ഞായറാഴ്ച രാവിലെ ചേര്ന്ന മന്ത്രിസഭാ യോഗത്തില് ഇക്കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചതായാണ് റിപ്പോര്ട്ടുകള്.

2024 ലോക്സഭാ തിരഞ്ഞെടുപ്പില് വിജയിച്ച് തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരുമായി ചേര്ന്ന് അടുത്ത ബിജെപി സര്ക്കാരിന്റെ ആദ്യ 100 ദിവസത്തേക്കുള്ള പദ്ധതികള് ചര്ച്ച ചെയ്യാനാണ് മന്ത്രിമാര്ക്ക് നല്കിയിട്ടുള്ള നിര്ദേശം. അടുത്ത അഞ്ച് വര്ഷത്തേക്കുള്ള പ്രവര്ത്തന പദ്ധതികളില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടതായാണ് സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെയാണ് ഞായറാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില് മന്ത്രിസഭാ യോഗം ചേര്ന്നത്. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കുക എന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനാകുമെന്നാണ് മോദിയുടെ പ്രതീക്ഷ.

dot image
To advertise here,contact us
dot image