'സമാധാനം തകർത്തു'; തൃഷയ്‍ക്കും ചിരഞ്ജീവിക്കുമെതിരെ മാനനഷ്ടക്കേസിനൊരുങ്ങി മൻസൂർ അലി ഖാൻ

തൃഷ, ചിരഞ്ജീവി, ഖുശ്‌ബു തുടങ്ങിയവർക്കെതിരെയാണ് നടൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നത്.
'സമാധാനം തകർത്തു'; തൃഷയ്‍ക്കും ചിരഞ്ജീവിക്കുമെതിരെ മാനനഷ്ടക്കേസിനൊരുങ്ങി മൻസൂർ അലി ഖാൻ

ചെന്നൈ: നടി തൃഷയ്ക്കെതിരെ നടൻ മൻസൂർ അലി ഖാൻ ലൈംഗിക പരാമർശം നടത്തിയ സംഭവം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. കേസിൽ നടിയോട് മാപ്പ് പറഞ്ഞുവെങ്കിലും മൻസൂർ അലി ഖാൻ ഇപ്പോൾ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്. തൃഷ, ചിരഞ്ജീവി, ഖുശ്‌ബു തുടങ്ങിയവർക്കെതിരെയാണ് നടൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നത്.

തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവർ തന്നെ അപകീർത്തിപ്പെടുത്തുകയും ഒരാഴ്ചയിലധികമായി തന്റെ സമാധാനം തകർത്തുവെന്നും മൻസൂർ അലി ഖാൻ ആരോപിക്കുന്നു. നിരപരാധിയാണെന്നും മൂന്ന് അഭിനേതാക്കൾക്കെതിരെ യഥാർത്ഥ വീഡിയോയും മറ്റ് തെളിവുകളും ഹാജരാക്കുമെന്നും താരം അവകാശപ്പെട്ടു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നും നടൻ ആരോപിക്കുന്നുണ്ട്.

'ലിയോ'യിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ന‌ടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു.

'സമാധാനം തകർത്തു'; തൃഷയ്‍ക്കും ചിരഞ്ജീവിക്കുമെതിരെ മാനനഷ്ടക്കേസിനൊരുങ്ങി മൻസൂർ അലി ഖാൻ
'കോക്കിന്റെ റിവ്യു കണ്ടു, ഞങ്ങൾക്ക് ഇഷ്ടം പോലെ അംഗീകാരം കിട്ടുന്നുണ്ട്'; 'കാതൽ' എഴുത്തുകാർ പറയുന്നു

പിന്നാലെയാണ് ചിരഞ്ജീവിയും ഖുശ്‌ബുവും ഉൾപ്പടെയുള്ളവർ പരാമർശത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്. മൻസൂറിന്റെ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നും ലൈംഗിക വൈകൃതമായേ അതിനെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തൃഷയ്ക്കും അത്തരം ഭയാനകമായ പരാമർശങ്ങൾക്ക് വിധേയമാകേണ്ടിവരുന്ന എല്ലാ സ്ത്രീകൾക്കും ഒപ്പമാണ് താനെന്നുമാണ് ചിരഞ്ജീവി സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.

'സമാധാനം തകർത്തു'; തൃഷയ്‍ക്കും ചിരഞ്ജീവിക്കുമെതിരെ മാനനഷ്ടക്കേസിനൊരുങ്ങി മൻസൂർ അലി ഖാൻ
'ജ്യോതിക മാത്രമല്ല, കലാഭവൻ ഹനീഫ് സിനിമയിൽ ഉണ്ടാകണമെന്ന് നിർ​ദേശിച്ചതും മമ്മൂക്കയാണ് '; ജിയോ ബേബി

അതേസമയം തൃഷയ്ക്കെതിരെ ലൈംഗിക പരാമർശം നടത്തിയ കേസിൽ നടൻ മൻസൂർ അലി ഖാന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ച ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മതിയായ വിശദാംശങ്ങളില്ലാതെയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ് അല്ലി ജാമ്യാപേക്ഷ തള്ളിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com