'ഗെഹ്ലോട്ടിന്റെ തന്ത്രങ്ങൾ റെഡ് ഡയറിയിലൂടെ വ്യക്തമാണ്'; കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി

'കോൺഗ്രസും വികസനവും ശത്രുക്കളാണ്. അവർ എപ്പോഴും ശത്രുക്കളായി തന്നെ തുടരും'
'ഗെഹ്ലോട്ടിന്റെ തന്ത്രങ്ങൾ റെഡ് ഡയറിയിലൂടെ വ്യക്തമാണ്'; കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി

ജയ്‌പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് നേരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെഹ്ലോട്ടിന്റെ തന്ത്രങ്ങൾ റെഡ് ഡയറിയിലൂടെ വ്യക്തമാണ്. കോൺഗ്രസ് വികസനങ്ങൾക്കെതിരാണെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ ചുരു ജില്ലയിൽ ഞായറാഴ്ച നടന്ന ഒരു പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൊള്ളയടിക്കാനുള്ള കോൺഗ്രസിന്റെ ലൈസൻസിന്റെ മുഴുവൻ കഥയും റെഡ് ഡയറിയിലുണ്ട്. ഡയറിയുടെ പേജുകൾ തുറക്കാൻ തുടങ്ങി. ബിജെപിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ രാജസ്ഥാനിൽ നിന്ന് അഴിമതിക്കാരെ തുടച്ചുനീക്കുമെന്നും മോദി പറഞ്ഞു. ബിജെപി ഭരണത്തിലെത്തിയാൽ വികസനം ത്വരിതപ്പെടുത്തും. അതിലൂടെ അമ്മമാർക്കും സഹോദരിമാർക്കും യുവത്വത്തിനും കർഷകർക്കുമെല്ലാം വിജയമുണ്ടാകുമെന്നും മോദി പറഞ്ഞു.

'വൺ റാങ്ക് വൺ പെൻഷൻ' ഉൾപ്പടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് രാജസ്ഥാൻ ജനതയെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിക്കറ്റിൽ, ഒരു ബാറ്റർ വന്ന് തന്റെ ടീമിനായി റൺസ് നേടുന്നു. എന്നാൽ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ മൂലം റൺസ് നേടുന്നതിനുപകരം, അതിന്റെ നേതാക്കൾ തമ്മിൽ റൺ ഔട്ടാകുന്നതിന് അഞ്ച് വർഷം ചെലവഴിച്ചുവെന്ന് മോദി പരിഹസിച്ചു.

'ഗെഹ്ലോട്ടിന്റെ തന്ത്രങ്ങൾ റെഡ് ഡയറിയിലൂടെ വ്യക്തമാണ്'; കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
'കെസിആർ ഉർദു രണ്ടാം ഭാഷയാക്കി'; ബിആർഎസ്സിന്റേത് പ്രീണന രാഷ്ട്രീയമെന്ന് ജെ പി നദ്ദ

'കോൺഗ്രസും വികസനവും ശത്രുക്കളാണ്. അവർ എപ്പോഴും ശത്രുക്കളായി തന്നെ തുടരും. സദുദ്ദേശ്യവും കോൺഗ്രസും തമ്മിലുള്ള ബന്ധം വെളിച്ചവും ഇരുട്ടും തമ്മിലുള്ള ബന്ധമാണ്. കുടിവെള്ളത്തിനായി പണം പിരിച്ചെടുക്കുന്ന ഒരു സർക്കാരിന്റെ ഉദ്ദേശ്യം എന്തായിരിക്കും,' ജൽ ജീവൻ മിഷൻ അഴിമതിയെ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com