Top

മലയാളത്തിൽ വീണ്ടും ഒരു റഹ്മാൻ മാജിക്ക്; 'മലയൻകുഞ്ഞ്' ആദ്യഗാനം നാളെ എത്തും

വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്.

11 July 2022 2:08 PM GMT
ഫിൽമി റിപ്പോർട്ടർ

മലയാളത്തിൽ വീണ്ടും ഒരു റഹ്മാൻ മാജിക്ക്; മലയൻകുഞ്ഞ് ആദ്യഗാനം നാളെ എത്തും
X

വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിൽ സംഗീതം ഒരുക്കുന്ന ചിത്രമാണ് 'മലയൻകുഞ്ഞ്'. സിനിമയിലെ ആദ്യഗാനം നാളെ റിലീസ് ചെയ്യും. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. 'ചോലപെണ്ണെ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ റിലീസ് ചെയ്തിട്ടുണ്ട്.


മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആർ റഹ്മാൻ വീണ്ടും ഒരു മലയാളം ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 'യോദ്ധ'യാണ് ഇതിന് മുൻപ് അദ്ദേഹം സംഗീതം നിർവഹിച്ച മലയാളം സിനിമ.

ഫഹദ് ഫാസിൽ നായകനാകുന്ന 'മലയൻകുഞ്ഞ്' നവാഗതനായ സജിമോനാണ് സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണൻ ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ജൂലൈ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

പതിനാറു വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഫാസിൽ മലയൻകുഞ്ഞിലൂടെ നിർമാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രതേകതയുമുണ്ട്. മോഹൻലാൽ നായകനായ 'വിസ്മയത്തുമ്പത്താണ്' ഫാസിൽ അവസാനമായി നിർമിച്ച ചിത്രം.ഫഹദിന്റെ ആദ്യ ചിത്രമായ 'കൈയെത്തും ദൂരത്ത്' നിർമിച്ചതും പിതാവ് ഫാസിൽ തന്നെയായിരുന്നു.

story highlights: malayankunju song promo released

Next Story