Top

ശസ്ത്രക്രിയക്കിടെ കുടുങ്ങിയ കത്രിക അഞ്ച് വർഷമായി യുവതിയുടെ വയറ്റിൽ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

2017 നവംബർ 30നാണ് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്

8 Oct 2022 7:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശസ്ത്രക്രിയക്കിടെ കുടുങ്ങിയ കത്രിക അഞ്ച് വർഷമായി യുവതിയുടെ വയറ്റിൽ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
X

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് സമർപ്പിക്കാൻ വീണ ജോർജ് നിർദേശം നൽകി. താമരശ്ശേരി സ്വദേശിയായ ഹർഷീന അഷ്റഫ് എന്ന യുവതിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്.

അഞ്ച് വർഷമായി ശസ്ത്രക്രിയ ഉപകരണം യുവതിയുടെ വയറ്റിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക ഉളളതായി കണ്ടെത്തിയത്.

2017 നവംബർ 30നാണ് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇവരുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹർഷീനയ്ക്ക് അവശതയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥത കൂടിയതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക കുടുങ്ങികിടക്കുന്നതായി കണ്ടെത്തിയത്.

STORY HIGHLIGHTS: veena george ordered enquiry on the complaint of scissors stuck in women stocmach during surgery

Next Story