ആറ് വർഷത്തിലധികമായി തടവിൽ; മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ ഇബ്രാഹിമിന് ജാമ്യം
16 Dec 2021 8:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മാവോയിസ്റ്റ് ബന്ധമാരോപിച്ചു യുഎപിഎ ചുമത്തപ്പെട്ട് 6 വർഷത്തിലധികമായി ജയിലിൽ കഴിയുന്ന വയനാട് സ്വദേശി ഇബ്രാഹിമിന് ജാമ്യം. ഇന്ന് രാവിലെയാണ് ഹൈക്കോടതി ഇബ്രാഹിമിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 67 കാരനായ ഇബ്രാഹിമിന്റെ ആരോഗ്യ നില ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവത്തകരടക്കം രംഗത്തു വന്നിരുന്നു.
വൈകീട്ടോടെ ജാമ്യ ഉത്തരവ് ലഭിക്കുമെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെ ജയില്‍ മോചിതനാവും. എറണാകുളം ജില്ല വിട്ട് പോവരുത്, വിചാരണയ്ക്ക് തടസ്സമുണ്ടാവരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇബ്രാഹിമിന് വേണ്ടി അഡ്വ തുഷാര്‍ നിര്‍മ്മല്‍ സാരഥി, അഡ്വ പിഎ ഷൈന എന്നിവരാണ് ഹാജരായത്.
കടുത്ത പ്രമേഹ രോഗിയായ ഇബ്രാഹിമിനെ നെഞ്ചു വേദനയെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ചയോടെ ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
- TAGS:
- UAPA