Top

'അടിവസ്ത്രത്തിന് കാവിനിറം'; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് പി കെ യഹിയക്കെതിരെ കേസ്

ഞായറാഴ്ച പുലർച്ചെയാണ് യഹിയയെ കസ്റ്റഡിയിലെടുത്തത്.

30 May 2022 8:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിവസ്ത്രത്തിന് കാവിനിറം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് പി കെ യഹിയക്കെതിരെ കേസ്
X

ആലപ്പുഴ: ജഡ്ജിമാർക്കെതിരെ വിവാ​ദ പരാമർശം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് പി കെ യഹിയക്കെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസ് ആണ് യഹിയക്കെതിരെ സ്വമേധയ കേസെടുത്തത്. വിദ്വേഷ മുദ്രാവക്യം വിളിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് ജഡ്ജിമാർക്കെതിരെ വിവാദ പരാമർശമുണ്ടായത്. ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവിനിറം എന്നായിരുന്നു പരാമർശം. പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച കേസിൽ നേരത്തെ യഹിയയെ അറസ്റ്റ് ചെയ്തിരുന്നു. ഈ റാലിയുടെ സ്വാ​ഗത സംഘം ചെയർമാനായിരുന്നു യഹിയ.

പോപ്പുലർ ഫ്രണ്ടിന്റെ പരാമർശം കേട്ട് ഞെട്ടലും അത്ഭുതവും തോന്നി, ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നത് എന്നും കൊച്ചിയിൽ നടന്ന ഒരു സെമിനാറിൽ വെച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ ന​ഗരേഷ് അഭിപ്രായപ്പെട്ടിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് യഹിയയെ കസ്റ്റഡിയിലെടുത്തത്.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ അഞ്ച് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ കൊച്ചിയിൽ നിന്നും ഒരാളെ ആലപ്പുഴയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ഇന്നലെ രാവിലെ പത്തിന് പള്ളുരുത്തിയിലെ തറവാട്ട് വീട്ടില്‍ നിന്നാണ് കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്ത് വയസ്സുകാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിട്ടുണ്ട്. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ കൗണ്‍സിലിങ് തുടരുമെന്നും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

മുദ്രാവാക്യം ആരും പഠിപ്പിച്ചിതല്ലെന്നും പരിപാടികളില്‍ നിന്ന് കേട്ട് പഠിച്ചതാണെന്നുമാണ് കുട്ടി പറഞ്ഞത്. ഇന്നലെയാണ് കുട്ടിയും മാതാപിതാക്കളും പള്ളുരുത്തിയില്‍ എത്തിയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തിയില്‍ പ്രകടനം നടത്തിയിരുന്നു.

STORY HIGHLIGHTS: Police Took Another Case Against Popular Front State Leader PK Yahya

Next Story