Top

'ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ല'; എകെജി സെന്റര്‍ ആക്രമണത്തിന് സമാനമെന്ന് കെ സുരേന്ദ്രന്‍

സിപിഐഎമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെയാണ് അവരുടെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചിട്ടുള്ളത്. പാര്‍ട്ടിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ഗുരുതര ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണിത്

27 Aug 2022 10:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ല;  എകെജി സെന്റര്‍ ആക്രമണത്തിന് സമാനമെന്ന് കെ സുരേന്ദ്രന്‍
X

തിരുവനന്തപുരം: തിരുവനന്തപുരം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപിയല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആക്രമണത്തിന് പിന്നില്‍ സിപിഐഎം തന്നെയാണ്. അവര്‍ ഒരുക്കിയ തിരക്കഥയാണ് ഇത്. മനപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിയ്ക്കാനുള്ള ശ്രമമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സിപിഐഎമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെയാണ് അവരുടെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചിട്ടുള്ളത്. പാര്‍ട്ടിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ഗുരുതര ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണിത്. എകെജി സെന്റര്‍ ആക്രമണത്തിന് സമാനമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. 'എകെജി സെന്റര്‍ ആക്രമിച്ചതും നീ തന്നെ, ഷിബു സ്വാമിയുടെ ഓഫീസ് ആക്രമിച്ചതും നീ തന്നെ, ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതും നീ തന്നെ, അന്വേഷിക്കാന്‍ പോയാല്‍ പൊലീസിന് ഒടുവില്‍ കൂറ്റപത്രത്തില്‍ തത്ത്വമസി എന്ന് എഴുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ലോകായുക്ത ബില്‍, സര്‍വകലാശാല വിവാദം തുടങ്ങിയവയിലടക്കം സിപിഐഎം വലിയ ജനപ്രതിഷേധമാണ് നേരിടുന്നത്. ലോകായുക്ത വിഷയത്തില്‍ ഘടകകക്ഷികളില്‍ നിന്നടക്കം വലിയ എതിര്‍പ്പുകളാണ് സിപിഐഎം നേരിടുന്നത്. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണവുമായി ബിജെപിക്കോ ആര്‍എസ്എസിനോ യാതൊരു ബന്ധവുമില്ലെന്നും ബിജെപി ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Story highlights: 'No role for BJP or RSS'; K Surendran on Trivandrum CPIM office attack

Next Story