'പുതുവത്സരാഘോഷം അതിരുകടക്കേണ്ട' ; കര്‍ശന നിയന്ത്രണവുമായി പൊലീസ് മാര്‍ഗരേഖ
ഈ മാസം ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയില്‍ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത് 300 ഗ്രാം എംഡിഎംഎയാണ്
27 Dec 2022 4:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പൊലീസ് കര്‍ശന മാര്‍ഗരേഖ കൊണ്ടുവരുന്നു. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനുമാകും നിര്‍ദേശം നല്‍കുക എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് ലഹരിമരുന്നിന്റെ വന്‍ ഒഴുക്കാണ് ഉണ്ടാകുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ കര്‍ശന നിയന്ത്രണം. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടികൂടിയത് പതിനഞ്ച് ലക്ഷം രൂപയുടെ എംഡിഎംഎയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയില്‍ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത് 300 ഗ്രാം എംഡിഎംഎയാണ്. വാണിജ്യാടിസ്ഥാനത്തില്‍ ലഹരിമരുന്ന് ശേഖരിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിപ്പട്ടികയില്‍ പത്തൊമ്പതുകാരിയുള്‍പ്പെടെ 23 പേരാണ് ഉള്‍പ്പെട്ടിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സിറ്റി പൊലീസ് ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2707 കേസുകള്‍. അറസ്റ്റിലായത് 3214 പേര്. കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമരുന്നിന്റെ അളവിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Story Highlights: New Year Celebration; Police guidelines with strict control