Top

'നഷ്ടമാകില്ല ഒന്നും, ശക്തമായ തീരുമാനങ്ങളുമായി സര്‍ക്കാര്‍'; പ്രളയത്തില്‍ നഷ്ടമായ രേഖകളെല്ലാം ലഭ്യമാക്കാന്‍ സംവിധാനം

'ബുദ്ധിമുട്ടുകളില്ലാതെ രേഖകള്‍ ലഭ്യമാക്കുന്നതിനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്'

20 Oct 2021 12:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നഷ്ടമാകില്ല ഒന്നും, ശക്തമായ തീരുമാനങ്ങളുമായി സര്‍ക്കാര്‍; പ്രളയത്തില്‍ നഷ്ടമായ രേഖകളെല്ലാം ലഭ്യമാക്കാന്‍ സംവിധാനം
X

പ്രളയത്തില്‍ നഷ്ടമായ അടിസ്ഥാന രേഖകളെല്ലാം അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍. റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകള്‍, ആധാര്‍ കാര്‍ഡ്, ആധാരം, പട്ടയ രേഖകള്‍ തുടങ്ങിയവ നഷ്ടമായിട്ടുണ്ടെങ്കില്‍ താല്‍ക്കാലിക രേഖകള്‍ അടിയന്തരമായി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കളക്ട്രേറ്റില്‍ പ്രത്യേക സംവിധാനം പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. ദുരിത ബാധിത പ്രദേശത്തെ ജനങ്ങള്‍ക്ക് ഏതു സമയത്തും എന്ത് സഹായത്തിനും ജനപ്രതിനിധികളെയോ ഉദ്യോഗസ്ഥരെയോ സമീപിക്കാം. ഏത് ആവശ്യത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വാസവന്‍ പറഞ്ഞത്: ''നഷ്ടമാകില്ല ഒന്നും, ശക്തമായ തീരുമാനങ്ങളുമായി സര്‍ക്കാര്‍. പളയത്തില്‍ നഷ്ടമായ അടിസ്ഥാന രേഖകളെല്ലാം അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകള്‍, ആധാര്‍ കാര്‍ഡ്, ആധാരം, പട്ടയ രേഖകള്‍ തുടങ്ങിയവ നഷ്ടമായിട്ടുണ്ടെങ്കില്‍ താല്‍ക്കാലിക രേഖകള്‍ അടിയന്തരമായി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കളക്ട്രേറ്റില്‍ പ്രത്യേക സംവിധാനം പ്രവര്‍ത്തിക്കും. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുകളില്ലാതെ രേഖകള്‍ ലഭ്യമാക്കുന്നതിനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.''

''നാശ നഷ്ടങ്ങള്‍ വിലയിരുത്താനും പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൃഷി നഷ്ടം പരിശോധിച്ചു വിലയിരുത്തുന്നതിനും പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും.എല്ലാ വാര്‍ഡുകളിലും പ്രത്യേക ടീമുകളെത്തും. പ്രളയ ബാധിതമല്ലാത്ത പ്രദേശങ്ങളിലെ റവന്യൂ ഉദ്യോഗസ്ഥരെ കൂടി ഈ ടീമില്‍ ഉള്‍പ്പെടുത്തും. ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.''

''ജീവന്‍ രക്ഷാമരുന്നുകളുടെയും ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെയും ലഭ്യത ഉറപ്പു വരുത്തും. വരും ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. ഭാഗികമായി തകര്‍ന്ന വീടുകളുടെയും താമസ യോഗ്യമല്ലാത്ത വീടുകളുടെയും വിശദ വിവരങ്ങള്‍ തയ്യാറാക്കി അടിയന്തരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തും. ദുരിത ബാധിത പ്രദേശത്തെ ജനങ്ങള്‍ക്ക് ഏതു സമയത്തും എന്ത് സഹായത്തിനും ജനപ്രതിനിധികളെയോ ഉദ്യോഗസ്ഥരെയോ സമീപിക്കാം. ഏത് ആവശ്യത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ട്. ധൈര്യം കൈവിടാതെ നമ്മുക്ക് ഒരുമിച്ച് അതിജീവിക്കാം. അത് എത്ര വലിയ ദുരിതമായാലും ദുരന്തമായാലും.''

Next Story