Top

ബസ്സിനുള്ളില്‍ തര്‍ക്കം; ആള്‍ക്കൂട്ടത്തില്‍ യുവാവിന്റെ മുളക് സ്പ്രേ പ്രയോഗം: യാത്രക്കാര്‍ക്ക് പരുക്ക്

ബസ് ജീവനക്കാരുടെയും രണ്ട് വിദ്യാര്‍ഥിനികളുടെയും കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്

17 March 2022 5:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബസ്സിനുള്ളില്‍ തര്‍ക്കം; ആള്‍ക്കൂട്ടത്തില്‍ യുവാവിന്റെ മുളക് സ്പ്രേ പ്രയോഗം: യാത്രക്കാര്‍ക്ക് പരുക്ക്
X

പട്ടിക്കാട് : ബസ്സ് ജീവനക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബസ്സിനുള്ളില്‍ മുളക്‌പൊടി സ്പ്രേ ചെയ്ത് യുവാവ്. പരാക്രമത്തില്‍ ബസ്സ് യാത്രക്കാര്‍ക്ക് പരുക്കേറ്റു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടത്തനാട്ടുകര സ്വദേശിയായ ഹാരിസ് ഇദ്‌നു മുബാറക്കാണ് അക്രമം നടത്തിയത്.

ഇന്നലെ വൈകീട്ട് കാര്യവട്ടം അലനല്ലൂര്‍ പാതയില്‍ പച്ചീരിപ്പാറയിലാണ് സംഭവം. ബസ്സിലെ യാത്രക്കാരനായ ഹാരിസ് ബസ്സ് ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായതായും ഇതിന് ശേഷം ഇയാള്‍ മുളക്‌പൊടി സ്പ്രേ ചെയ്യുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും അഞ്ച് വിദ്യാര്‍ഥിനികള്‍ക്കും പരുക്കേറ്റിറ്റുണ്ട്. ബസ് ജീവനക്കാരുടെയും രണ്ട് വിദ്യാര്‍ഥിനികളുടെയും കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. ജീവനക്കാരായ മങ്കട വെള്ളില സ്വദേശി ഗഫൂര്‍, മഞ്ചേരി സ്വദേശി അന്‍വര്‍ എന്നിവര്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും വിദ്യാര്‍ഥിനികള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

ആളുകള്‍ ഇയാളെ പിടികൂടിയതോടെ കയ്യിലുണ്ടായിരുന്ന സ്പ്രേ കുപ്പി ഇയാള്‍ വലിച്ചെറിഞ്ഞു. മേലാറ്റൂര്‍ എസ്.ഐ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്‌പ്രേ കുപ്പിയും പോലീസ് കണ്ടെടുത്തു.

STORY HIGHLIGHTS: Young man spraying chilli powder inside the bus

Next Story