Top

'കൊല്ലം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ല'; ഔദ്യോഗിക പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

ഒരു വര്‍ഷം കൊണ്ടാണ് ജില്ലയിലെ ഏഴ് ലക്ഷം കുടുംബങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചത്

14 Jan 2023 3:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ല; ഔദ്യോഗിക പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
X

കൊല്ലം: ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി കൊല്ലം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേശവന്‍ സ്മാരക ടൗണ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം കൊണ്ടാണ് ജില്ലയിലെ ഏഴ് ലക്ഷം കുടുംബങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചത്.

രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്നവര്‍ അധികാരത്തില്‍ വരണമെങ്കില്‍ വോട്ട് ചെയ്യുന്ന ജനങ്ങള്‍ക്ക് ഭരണഘടന അവബോധം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേട്ടം കൈവരിച്ച ആദ്യത്തെ പഞ്ചായത്ത് കുളത്തുപ്പുഴയും ബ്ലോക്ക് പഞ്ചായത്ത് ചവറയുമാണ്. മതനിരപേക്ഷതയും സാമൂഹ്യ അന്തരീക്ഷവും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ് ജില്ലയുടെ സമ്പൂര്‍ണ സാക്ഷരതാ പദവിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കൊല്ലം ജില്ലാ പഞ്ചായത്തും കിലയും ചേര്‍ന്ന് ദി സിറ്റിസണ്‍ ക്യാമ്പയിന്‍ തുടങ്ങിയത്. പരിശീലനം കിട്ടിയ 2000 സെനറ്റര്‍മാര്‍ പത്ത് മുതല്‍ ഇരുപത് കുടുംബങ്ങളെ ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസെടുത്തത്. പത്ത് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും ഭരണഘടയുടെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15ന് ക്യാമ്പയിന്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പലയിടങ്ങളിലും ക്ലാസുകള്‍ പൂര്‍ത്തിയാകാതിരുന്നതിനാല്‍ അഞ്ച് മാസം കൂടി നീണ്ടു.

STORY HIGHLIGHTS: Kollam became India's first fully constitutionally literate district

Next Story