റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു; ചാവക്കാട് ഒരാൾ കസ്റ്റഡിയിൽ

ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി
റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു; ചാവക്കാട് ഒരാൾ കസ്റ്റഡിയിൽ

തൃശൂർ: ചാവക്കാട് റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു പൊട്ടിത്തെറിച്ചത്. ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിൽ അറസ്റ്റിലായ യുവാവ് മറ്റ് പല കേസുകളിലും പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ നാടന്‍ ബോംബ് നിർമിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം നടന്നത്.

വലിയ ശബ്ദമുണ്ടായത് കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴാണ് വലിയ രീതിയിൽ പുക ഉയരുന്നത് കണ്ടത്. പിന്നീട് സ്ഥലത്തു നിന്ന് ഗുണ്ടും വെളുത്ത കല്ലിന്റെ കഷ്ണങ്ങള്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തുവും കണ്ടെത്തുകയായിരുന്നു. നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതോടെ തൃശൂരില്‍ നിന്നുള്ള ബോംബ് സക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു; ചാവക്കാട് ഒരാൾ കസ്റ്റഡിയിൽ
യാത്രാ പ്രേമികളേ, ഗോവയിലും ഗുജറാത്തിലും മധ്യപ്രദേശിലും പോയി വന്നാലോ?; ഐആര്‍സിടിസി റെഡി

Related Stories

No stories found.
logo
Reporter Live
www.reporterlive.com