വിജയനും ചന്ദ്രികയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം

കുന്ദമംഗലം സ്വദേശി വിജയനും ചന്ദ്രികയ്ക്കുമാണ് വീട് നിർമ്മിച്ച് നൽക്കുന്നത്
വിജയനും ചന്ദ്രികയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം
Updated on

കോഴിക്കോട്: ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡില്‍ കാലവര്‍ഷം കഴിച്ചുകൂട്ടുന്ന കുന്ദമംഗലത്തെ വയോധിക ദമ്പതികള്‍ക്ക് വീടൊരുങ്ങുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്തയെ തുടര്‍ന്ന് കേരള പ്രവാസി അസോസിയേഷനാണ് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സന്നദ്ധരായത്. കുന്ദമംഗലം സ്വദേശി വിജയനും ചന്ദ്രികയ്ക്കുമാണ് വീട് നിർമ്മിച്ച് നൽക്കുന്നത്. പ്രവാസി അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് വീട് സന്ദര്‍ശിച്ച് വിജയനും ചന്ദ്രികയ്ക്കും ഇക്കാര്യം ഉറപ്പുനല്‍കി.

രണ്ടര സെന്റ് ഭൂമിയിലാണ് ദമ്പതിമാര്‍ക്ക് വീടൊരുങ്ങുന്നത്. അടച്ചുറപ്പുള്ളൊരു വീട്ടില്‍ അന്തിയുറങ്ങണമെന്ന ഇരുവരുടെയും സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്.

ഒരുമാസത്തിനകം പുതിയ വീടിന്റെ നിര്‍മാണം ആരംഭിക്കും. പാചകക്കാരനായിരുന്ന വിജയന്‍റെ ആരോഗ്യം മോശമായതോടെ പണിക്ക് പോവാൻ കഴിയില്ല. പച്ചമരുന്ന് വീടുകള്‍ തോറും നടന്ന് വിറ്റാണ് ചന്ദ്രിക കുടുംബം നോക്കുന്നത്.

വിജയനും ചന്ദ്രികയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം
മൂന്ന് ജില്ലകളിൽ ഇന്ന് മഴ തകർത്തുപെയ്യും; സംസ്ഥാനത്തെങ്ങും അലേർട്ടുകൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com