ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഖബറടക്കം നാളെ; പൊതുദർശനം തുടരുന്നു

ഖബറടക്കം നാളെ രാവിലെ പതിനൊന്നിന് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കും. തിരുവല്ലയിൽ പൊതുദർശനം തുടരുകയാണ്.
ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഖബറടക്കം നാളെ; പൊതുദർശനം തുടരുന്നു

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഖബറടക്കം നാളെ രാവിലെ പതിനൊന്നിന് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കും. തിരുവല്ലയിൽ പൊതുദർശനം തുടരുകയാണ്.

രാവിലെ 9 മണി മുതലാണ് തിരുവല്ല ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രിമാരായ സജി ചെറിയാൻ വി എൻ വാസവൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിളള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. മോറാൻ മോർ അത്തനേഷ്യസ് മെത്രാപ്പൊലീത്തയുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയായിരുന്നുവെന്ന് ഗവർണർ പറഞ്ഞു.

നാളെ രാവിലെ 9 മണി വരെ പൊതുദർശനം തുടരും. നാളെ രാവിലെ പതിനൊന്നിന് ഖബറടക്കം നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com