മന്ത്രിയുടെ രാഷ്ട്രീയം നോക്കിയല്ല വന്യജീവികള്‍ നാട്ടിലിറങ്ങുന്നത്;രാജി ആവശ്യം തള്ളി എ കെ ശശീന്ദ്രന്‍

വന്യജീവി ആക്രമണത്തില്‍ തൃപ്തികരമായ പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ.
മന്ത്രിയുടെ രാഷ്ട്രീയം നോക്കിയല്ല വന്യജീവികള്‍ നാട്ടിലിറങ്ങുന്നത്;രാജി ആവശ്യം തള്ളി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി വനം മന്ത്രി എ കെ ശശീന്ദ്രന്‍. രാജി ആവശ്യം ഉന്നയിക്കുന്ന പ്രതിപക്ഷത്തോട് സഹതാപം മാത്രമാണ്. കാട്ടില്‍ നിന്നും വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് കേരളത്തില്‍ ഇപ്പോഴത്തെ വനംമന്ത്രിയുടെ രാഷ്ട്രീയം നോക്കിയല്ലല്ലോയെന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.അത് സംഭവിക്കുമ്പോള്‍ താനാണ് വനം മന്ത്രി. മന്ത്രിയെന്ന നിലയില്‍ സര്‍ക്കാരിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ആ ദൗത്യം ആത്മാര്‍ത്ഥമായി നിറവേറ്റുന്നുണ്ടെന്നും മന്ത്രി റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.

വന്യജീവി ആക്രമണത്തില്‍ തൃപ്തികരമായ പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് ശാശ്വതപരിഹാരം. പത്ത് വര്‍ഷംകൊണ്ട് നടപ്പിലാക്കേണ്ട പദ്ധതി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പക്ഷെ, അതിന് വേണ്ട ചെലവ് കേന്ദ്രത്തിന് വഹിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. കേന്ദ്രമന്ത്രിയെ കണ്ട് വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചപ്പോള്‍ ഇപ്പോള്‍ അത് പരിഗണിക്കാനാവില്ലെന്നാണ് പറഞ്ഞതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

മന്ത്രിയുടെ രാഷ്ട്രീയം നോക്കിയല്ല വന്യജീവികള്‍ നാട്ടിലിറങ്ങുന്നത്;രാജി ആവശ്യം തള്ളി എ കെ ശശീന്ദ്രന്‍
അജിയുടെ മൃതദേഹം തോളിലേറ്റി നാട്ടുകാരുടെ പ്രതിഷേധം; ജനരോഷത്തില്‍ മാനന്തവാടി

കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന്റെ ആവശ്യം ചര്‍ച്ച ചെയ്ത് സമവായത്തിലെത്തി അത് സര്‍ക്കാരിന് കൈമാറും. എത്രത്തോളം അനുകൂല നിലപാട് സ്വീകരിക്കാനാവുമോ അത്രത്തോളം അനുകൂലമായ നിലപാട് സ്വീകരിക്കും. പരിമിതി ക്കകത്ത് നിന്നുകൊണ്ട് മാത്രമെ ചെയ്യാനാവൂ. ജോലിയും പത്ത് ലക്ഷം രൂപയും ഉറപ്പായും നല്‍കാനാവുമെന്നും മന്ത്രി പറഞ്ഞു. ആനയെ മയക്കുവെടിവെക്കും. സര്‍ക്കാരിന് നിയമപരമായി ചെയ്യാന്‍ സാധിക്കുന്ന എല്ലാം ചെയ്തുകൊടുക്കുമെന്ന ഉറപ്പാണ് വനംമന്ത്രിയെന്ന നിലയ്ക്ക് പ്രതിഷേധക്കാര്‍ക്ക് കൊടുക്കാനാവുന്ന ഉറപ്പെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com