ആൾമാറാട്ടം: പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങിയോടിയത് ഉദ്യോഗാർത്ഥിയുടെ സഹോദരൻ

അമൽജിത്തിന്റെ സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ എത്തിയത്

dot image

തിരുവനന്തപുരം: പിഎസ്സി പരീക്ഷയില് ആള്മാറാട്ടത്തിന് ശ്രമം നടത്തിയ സംഭവത്തില് പുതിയ വെളിപ്പെടുത്തൽ. ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അമൽജിത്തിന്റെ സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷാഹാളിൽ നിന്ന് ഓടിരക്ഷപ്പെട്ടത് അഖിൽജിത്ത് എന്നാണ് കണ്ടെത്തൽ. അഖിൽജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമൽജിത്തെന്നും പൊലീസ് കണ്ടെത്തി. ഇരുവരും ഇപ്പോൾ ഒളിവിലാണ്.

ഹാള്ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആള് ഇറങ്ങി ഓടുകയായിരുന്നു. ഇയാള് പരീക്ഷയ്ക്ക് എത്തിയതും രക്ഷപ്പെടുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങള് പൊലീസ് ശേഖരിച്ചിട്ടുണ്ട്. നേമം മേലാംകോട് സ്വദേശി അമല്ജിത്ത് എന്ന പേരിലാണ് പരീക്ഷ എഴുതാന് എത്തിയത്. അറ്റന്റന്സ് രജിസ്റ്ററില് ഒപ്പിട്ട ഇയാള് ഡ്രൈവിങ് ലൈസന്സാണ് തിരിച്ചറിയല് രേഖയായി ഹാജരാക്കിയത്.

പരീക്ഷാഹാളില് തിരിച്ചറിയല് കാര്ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്വിജിലേറ്റര്ക്ക് സംശയം തോന്നി. തുടര്ന്ന് പരിശോധന നടത്തുന്നതിനിടെയാണ് പരീക്ഷക്കെത്തിയ ആള് ഇറങ്ങി ഓടിയത്. സംഭവത്തിന് പിന്നാലെ ആള്മാറാട്ടമെന്ന് സംശയിക്കുന്നതായി കാണിച്ച് അധികൃതര് പൂജപ്പുര പൊലീസില് പരാതി നല്കുകയായിരുന്നു.

പിഎസ്സി പരീക്ഷയിലെ ആള്മാറാട്ട ശ്രമം; പരീക്ഷക്കെത്തിയാള് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്
dot image
To advertise here,contact us
dot image