ഞാന്‍ സിപിഐഎം, പക്ഷെ അനീതി കണ്ടാല്‍ പ്രതികരിക്കും: മറിയക്കുട്ടി

ഞാന്‍ സിപിഐഎം, പക്ഷെ അനീതി കണ്ടാല്‍ പ്രതികരിക്കും: മറിയക്കുട്ടി

താന്‍ സിപിഐഎമ്മാണ്. പക്ഷെ അനീതി കണ്ടാല്‍ ചോദിക്കും

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പെന്‍ഷന്‍ പ്രതിഷേധം സംഘടിപ്പിച്ച് ശ്രദ്ധേയയായ മറിയക്കുട്ടി. സര്‍ക്കാരും പൊലീസും നന്നായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് മറിയക്കുട്ടി റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു. കേസിലെ കോടതി പ്രതികളെ വെറുതെവിട്ടു. തെളിവില്ലാഞ്ഞിട്ടല്ലല്ലോ. സ്വാധീനിച്ചിട്ടല്ലേ. പിണറായി നല്ലതായിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നോ എന്നും മറിയക്കുട്ടി ചോദിക്കുന്നു.

'കൊച്ചിനെ കൊന്നിട്ട് ഇത്രേം ദിവസങ്ങളായി. ഇവര്‍ വീട്ടിലേക്ക് കയറിപോയതും ഇറങ്ങിയതുമെല്ലാം എല്ലാവരും കണ്ടതാണ്. പൊലീസിന്റെ കണ്ണില്‍ കാണാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല. പിണറായി വിജയന്‍ ഇതിന് ചൂട്ടുപിടിക്കുന്നത് എന്തിനാണ്. ഇപ്പോള്‍ കൊച്ചിന്റെ അച്ഛനെയും കുത്തി തവിടുപൊടിയാക്കി. നമ്മള്‍ എങ്ങനെ ജീവിക്കും. ഇവിടെ സ്ത്രീകള്‍ക്കെന്നല്ല, ആര്‍ക്കും ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി. കുഞ്ഞുപിള്ളേരെ എങ്ങനെ വളര്‍ത്തും.' മറിയക്കുട്ടി ചോദിക്കുന്നു.

ഞാന്‍ സിപിഐഎം, പക്ഷെ അനീതി കണ്ടാല്‍ പ്രതികരിക്കും: മറിയക്കുട്ടി
കടബാധ്യത; കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

താന്‍ സിപിഐഎമ്മാണ്. പക്ഷെ അനീതി കണ്ടാല്‍ ചോദിക്കും. താന്‍ മാത്രമല്ല പ്രധാനമന്ത്രിയുടെ പുറകെ നടക്കുന്നത്. രാവും പകലും പുറകെ നടന്നത് പിണറായി വിജയനാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം കാണിച്ചായിരുന്നു മറിയക്കുട്ടിയുടെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com