നവകേരള സദസ്സ്; നാലാം ദിനം നാല് മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾ

അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി എന്നീ മണ്ഡലങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ 10 വിഷയങ്ങൾ വീതം റിപ്പോർട്ടർ ടിവി മുന്നോട്ടുവയ്ക്കുന്നു
നവകേരള സദസ്സ്; നാലാം ദിനം നാല് മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾ

കണ്ണൂർ: നവകേരള സദസ്സ് നാലാം ദിനം പിന്നിടുന്നത് കണ്ണൂർ ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലൂടെയാണ്. അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി എന്നീ മണ്ഡലങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ 10 വിഷയങ്ങൾ വീതം റിപ്പോർട്ടർ ടിവി മുന്നോട്ടുവയ്ക്കുന്നു.

നവകേരള സദസ്സിൻ്റെ ഭാഗമായി പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പ്രായമായവർക്കും പരാതികൾ സമർപ്പിക്കാൻ പ്രത്യേകം കൗണ്ടറുകളാണ് നവകേരള സദസ്സിൻ്റെ വേദിയിൽ ഒരുക്കിയിരിക്കുന്നത്. പരാതി പരിഹരിച്ചോ, വൈകുന്നെങ്കിൽ കാരണമെന്ത് തുടങ്ങിയവ രണ്ടാഴ്ച്ചയ്ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതിയുടെ സ്ഥിതി www.navakeralasadas.kerala.gov.in നിന്ന് അറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൻ്റെ ഭാഗമായി സന്ദർശിക്കുന്ന 140 മണ്ഡലങ്ങളിലും സർക്കാർ അടിയന്തിര ശ്രദ്ധ നൽകി പരിഹരിക്കേണ്ട വിഷയങ്ങൾ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുണ്ട്.

അഴീക്കോട് മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. താലൂക്ക് ആശുപത്രിയില്ല, ആശ്രയം കണ്ണൂർ ജില്ലാ ആശുപത്രി

2.അഴീക്കൽ തുറമുഖ നിർമാണത്തിൽ തുടർനടപടികൾ

3. എങ്ങുമെത്താത്ത അഴീക്കോട്ടെ കൈത്തറി ഗ്രാമം

4. അനാസ്ഥയ്ക്ക് നടുവിൽ വൻകുളത്തുവയൽ മിനി സ്റ്റേഡിയം

5. ഫയലിൽ കുരുങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം

6.ഇടിഞ്ഞുതാഴുന്ന പാപ്പിനിശേരിയിലെ പുഴയോര റോഡുകൾ

7. പ്രവർത്തനം നിലച്ച ചിറക്കലിലെ ഇൻസിനറേറ്റർ

8. വളരെ മോശമായ നാറാത്ത് പഞ്ചായത്തിലെ റോഡുകൾ

9. നവീകരണം കാത്ത് വളപ്പട്ടണം പഞ്ചായത്ത് സ്റ്റേഡിയം

10. മാലിന്യം നിറഞ്ഞ് വളപ്പട്ടണം കണ്ടൽക്കാടുകൾ

കണ്ണൂർ മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. ഗതാഗതക്കുരുക്കഴിക്കാൻ പള്ളിക്കുന്ന് മുതൽ കണ്ണോത്തുംചാൽ വരെ ഫ്ലൈഓവർ

2. മേലേചൊവ്വ-മട്ടന്നൂർ വിമാനത്താവള റോഡിന് വീതി കൂട്ടണം

3. ശോചനീയാവസ്ഥയിൽ KSRTC കണ്ണൂർ ഡിപ്പോ

4. ആധുനീകരണം കാത്ത് കൈത്തറി സംഘങ്ങൾ

5. വികസനമുരടിപ്പിൽ തോട്ടട ബീച്ച്

6. കണ്ണൂരിൽ ജില്ലാ കോടതി സ്ഥാപിക്കണം

7. കൂടുതൽ ഡയാലിസിസ് കേന്ദ്രങ്ങൾ തുടങ്ങണം

8. അന്തർദേശീയ നിലവാരം വേണം ജവഹർ സ്റ്റേഡിയത്തിന്

9. മേലേച്ചൊവ്വയിൽ അടിപ്പാത നിർമിക്കണം

10. താഴെ ചൊവ്വയിൽ വേണം മേൽപ്പാലം

ധർമ്മടം മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. ശ്മശാനമില്ലാത്ത ധർമ്മടം പഞ്ചായത്ത്

2.വേണം റെയിൽവേ സ്റ്റേഷനോട് ചേർന്ന് അടിപ്പാത

3.വികസനം കാത്ത് അഞ്ചരക്കണ്ടിയും ചക്കരക്കല്ലും

4. താഴെച്ചൊവ്വ-മട്ടന്നൂർ റോഡിന് വീതി കൂട്ടണം

5. പരിമിതികൾക്ക് നടുവിൽ ഫിഷ് ലാൻഡിങ് സെന്റർ

6. ശൗചാലയമില്ലാത്ത പിണറായി കവല

7. ഉയരവിളക്ക് കാത്ത് കായലോട് കവല

8. മോചനം കാത്ത് കാടാച്ചിറയിലെ ഇടുങ്ങിയ റോഡ്

9. മമ്പറത്തെ വിദ്യാർത്ഥികൾക്കായി ഒരു ശൗചാലയം

10. ശ്രീനാരാണമഠം കവല, എടക്കാട് സ്കൂൾ, ഈരാണിപ്പാലം എന്നിവിടങ്ങളിൽ അടിപ്പാത

തലശേരി മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. തലശേരി കോളജിൽ ഹോസ്റ്റലില്ലാതെ ആൺകുട്ടികൾ

2.കോർപ്പറേഷനാക്കണമെന്ന് വർഷങ്ങളുടെ ആവശ്യം

3. കെട്ടിടനിർമ്മാണം പോലും തുടങ്ങാത്ത 'അമ്മയും കുഞ്ഞും' ആശുപത്രി

4.വേണം മാഹിപ്പാലത്തിന് പകരം പാലം

5. എങ്ങുമെത്താത്ത തലശേരി-മൈസൂർ റെയിൽപ്പാത

6. നവീകരണം കാക്കുന്ന തലശേരി കടൽപ്പാലം

7. ചൊക്ലിയിൽ ഏറ്റെടുത്ത സ്ഥലത്ത് മൈതാനം

8. വർഷങ്ങളുടെ പഴക്കമുള്ള ഐടി പാർക്കെന്ന ആവശ്യം

9. കാലപ്പഴക്കമുള്ള ജനറൽ ആശുപത്രിക്ക് വേണം പുതിയ കെട്ടിടം

10. ട്രാഫിക് യൂണിറ്റ് ഇതുവരെ ട്രാഫിക് സ്റ്റേഷനാക്കിയില്ല

Related Stories

No stories found.
logo
Reporter Live
www.reporterlive.com