Top

'കടുവ' ജൂലൈ എട്ടിന് ലോകമെമ്പാടും; യൂറോപ്പ് തിയേറ്റർ ലിസ്റ്റ് പങ്കുവച്ച് പൃഥ്വിരാജ്

എട്ടിൽ അധികം രാജ്യങ്ങളിലാണ് 'കടുവ' നാളെ എത്തുന്നത്.

7 July 2022 8:28 AM GMT
ഫിൽമി റിപ്പോർട്ടർ

കടുവ ജൂലൈ എട്ടിന് ലോകമെമ്പാടും; യൂറോപ്പ് തിയേറ്റർ ലിസ്റ്റ് പങ്കുവച്ച് പൃഥ്വിരാജ്
X

പൃഥ്വിരാജ് ചിത്രം 'കടുവ' നാളെ മറ്റു ഭാഷകളിൽ റിലീസിനെത്തും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് നാളെ റിലീസിനെത്തുന്നത്. കേരളത്തിലെ ആദ്യ ദിന പ്രദർശനം പിന്നിടുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പൊഴിതാ ചിത്രത്തിന്റെ യൂറോപ്യൻ തിയേറ്റർ ലിസ്റ്റ് കൂടി പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. എട്ടിൽ അധികം രാജ്യങ്ങളിലാണ് ചിത്രം നാളെ എത്തുന്നത്.

യൂറോപ്പിൽ ഓസ്ട്രിയ (വിയന്ന), ഡെൻമാർക്ക്‌, ലാത്വിയ, ജർമ്മനി, ഇറ്റലി, മാൾട്ട, നെതർലാൻഡ്സ്, പോളണ്ട് എന്നിവിടങ്ങളിലാണ് 'കടുവ' പ്രദർശനത്തിനെത്തുക. ഷാജി കൈലാസ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ മാസ്സ് എന്റർടെയ്‌നർ ആണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉള്ളതായും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.


ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'കടുവ'യ്ക്കുണ്ട്. വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

Story highlights: 'Kaduva' worldwide on July 8; Prithviraj shared Europe theater list

Next Story