ഇന്ത്യൻ ബോക്സ് ഓഫീസിന് തീയിട്ട സ്ത്രീ കഥാപാത്രങ്ങൾ; കളക്ഷനിൽ കുതിച്ച് ലോക

ഇന്ത്യൻ സിനിമയിൽ സ്ത്രീകൾ കേന്ദ്ര കഥാപാത്രമായി എത്തി വിജയം നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ലോകയും

ഇന്ത്യൻ ബോക്സ് ഓഫീസിന് തീയിട്ട സ്ത്രീ കഥാപാത്രങ്ങൾ; കളക്ഷനിൽ കുതിച്ച് ലോക
dot image

ന്ത്യൻ സിനിമയിൽ ഒരുകാലത്ത് നായകന്മാരുടെ പേരിൽ മാത്രം സിനിമകൾ വിജയമായിരുന്നു കാലം ഉണ്ടായിരുന്നു. വേണ്ടത്ര പ്രാധാന്യം സ്ത്രീ കഥാപാത്രങ്ങൾക്ക് ഉണ്ടായിരുന്നില്ല. 'അമ്മ, കാമുകി തുടങ്ങിയ റോളുകളിലേക്ക് അല്ലെങ്കിൽ പ്രേക്ഷകരെ ആകർഷിക്കാനുള്ള ഒരു വേഷത്തിന് മാത്രമായി സ്ത്രീകളെ സിനിമയിൽ അഭിനയിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് സ്ത്രീകൾ കേന്ദ്ര കഥാപാത്രമായി ബോക്സ് ഓഫീസിൽ വിജയം കൊയ്ത സിനിമകൾ നിരവധിയാണ്.

ബോളിവുഡിൽ നിന്ന് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ വാരിക്കൂട്ടിയ സ്ത്രീ 2 വാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 740 കോടിയാണ് സിനിമയുടെ കളക്ഷൻ. തൊട്ടുപിന്നിലായി പദ്മാവതി 361 കോടിയും തനു വെഡ്സ് മനു 197 കോടിയും റാസി 160 കോടിയും സ്വന്തംമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഈ ലിസ്റ്റിൽ ഇടം നേടുകയാണ് ലോക. 150 കോടിയിലധികം സിനിമ റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ സ്വന്തമാക്കിയിട്ടുണ്ട്. ജനപ്രീതി കണക്കിലെടുക്കുമ്പോൾ കളക്ഷൻ ഇനിയും കൂടാനാണ് സാധ്യത.

ദി ഡേർട്ടി പിക്ചർ, ക്വീൻ, മഹാനടി, രുദ്രമ്മ, അരുന്ധതി, ഭാഗമതി, സൂക്ഷ്മദർശിനി, കൊലമാവ് കോകില, മണികർണിക തുടങ്ങി സ്ത്രീകൾ പ്രധാന വേഷത്തിലെത്തിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നിന്ന് മികച്ച കളക്ഷൻ വാരികൂട്ടിയിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പർ ഹീറോ വുമണിനും ആഗോളതലത്തിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യത കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. ലോകയുടെ തമിഴ് പതിപ്പിനും തെലുങ്ക് പതിപ്പിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് 'ലോക'. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ മിക്ക തിയേറ്ററുകളിലും സ്പെഷ്യല്‍ ഷോകള്‍ നടത്തുകയാണ്. ദുൽഖറിന്റെ വേഫേറർ ഫിലിംസ് ആണ് സിനിമ നിർമിച്ചിരിക്കുന്നത്.

നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

content highlights: Lokah on the list of successful films in Indian cinema where women played the lead roles

dot image
To advertise here,contact us
dot image