മോഹൻലാൽ-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്? ബാക്കി അപ്‌ഡേറ്റുകൾ KSRTCപേജിൽ വരുമെന്ന് ആരാധകർ

ശ്രീലങ്കൻ ടൂറിസ്റ്റ് പേജിലൂടെയാണ് മോഹൽലാൽ-മമ്മൂട്ടി ചിത്രത്തിന്റെ പേര് ലീക്കായിരിക്കുന്നത്

dot image

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ എട്ടാം ഷെഡ്യൂള്‍ ചിത്രീകരണം ശ്രീലങ്കയില്‍ ആരംഭിച്ചിരുന്നു. സിനിമയുടെ അപ്ഡേറ്റ് പോലും അണിയറ പ്രവർത്തകർ പങ്കിടുന്നത് കുറവാണ്. അതിനിടയിൽ ഇപ്പോഴിതാ സിനിമയുടെ പേര് ലീക്കായിരിക്കുകയാണ്. ശ്രീലങ്കൻ ടൂറിസ്റ്റ് പേജിലൂടെയാണ് സിനിമയുടെ പേര് ലീക്കായിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയില്‍ എത്തിയ മോഹന്‍ലാലിനെ രാജ്യത്തേക്ക് സ്വാഗതംചെയ്തുകൊണ്ടായിരുന്നു 'ടൂറിസം ശ്രീലങ്ക' എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'പേട്രിയറ്റ്' എന്ന സിനിമയുടെ ലൊക്കേഷനായി ശ്രീലങ്കയെ തിരഞ്ഞെടുത്ത 'തെന്നിന്ത്യന്‍ ഇതിഹാസം' മോഹന്‍ലാല്‍, ശ്രീലങ്കയെ ചിത്രീകരണത്തിന് അനുയോജ്യമായ ഒരു സ്ഥലമായി പ്രശംസിച്ചു,' എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളത്.

ഇതോടെ, അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടാത്ത ചിത്രത്തിന്റെ പേര് ശ്രീലങ്കന്‍ ടൂറിസം പേജ് വെളിപ്പെടുത്തിയെന്നാണ് പലരും പറയുന്നത്. അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. പോസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി നിരവധി ആരാധകരാണ് എത്തുന്നത്. സിനിമയുടെ പേര് ശ്രീലങ്കൻ ടൂറിസം പേജ് വെളിപ്പെടുത്തി, ബാക്കി അപ്ഡേറ്റുകൾ കെഎസ്ആർടിസി പേജ് വഴിയോ അല്ലെങ്കിൽ എയർ ലൈൻസ് വഴിയോ പുറത്തുവിടുമെന്നാണ് ആരാധകർ പരിഹസിക്കുന്നത്. വളരെ രഹസ്യമായി സൂക്ഷിച്ച സിനിമയുടെ പേര് ഇത്തരത്തിൽ പുറത്തായതില്‍ ഫാൻസിന്റെ പ്രതിഷേധവും ഉണ്ട്.

Also Read:

അതേസമയം, സിനിമയുടെ ചിത്രീകരണം ഇപ്പോൾ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ദര്‍ശന രാജേന്ദ്രനും അടക്കമുള്ളവര്‍ ഷൂട്ടിങ് ആരംഭിച്ച ഷെഡ്യൂളില്‍ ഭാഗമാണെന്നാണ് വിവരം. പത്തുദിവസത്തെ ചിത്രീകരണമാണ് ഇവിടെയുണ്ടാവുക.

Content Highlights : Mohanlal-Mammootty film's title leaked, fans mock it

dot image
To advertise here,contact us
dot image