
ഈ വർഷത്തെ കോളിവുഡിലെ സ്ലീപ്പർഹിറ്റ് ചിത്രമാണ് ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ടൂറിസ്റ്റ് ഫാമിലി'. തിയേറ്ററിലെ മിന്നും വിജയത്തിന് പിന്നാലെ സിനിമ ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സിനിമയ്ക്ക് ഒടിടിയിലും മികച്ച റെസ്പോൺസ് തന്നെ ലഭിക്കുന്നുണ്ട്.
ഒരു ഹൃദയസ്പർശിയായ സിനിമയാണ് ടൂറിസ്റ്റ് ഫാമിലി എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഒരു പുതുമുഖ സംവിധായകന്റെ യാതൊരു പരിമിതികളുമില്ലാതെ അബിഷൻ ജിവിന്ത് ഈ ചിത്രം ഒരുക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ ബാലതാരം കമലേഷ് ജഗൻ തിയേറ്ററിൽ എന്ന പോലെ ഒടിടിയിലും കയ്യടി നേടുന്നുണ്ട്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ മിഥുൻ ജയശങ്കറിന്റെയും പ്രൊപ്പോസൽ സീനിനും ഒടിടിയിൽ മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.
Clean entertainer with a wide spectrum of emotions. It's a family drama, got the backdrop of a historical conflict and an economic crisis, a twisted crime investigation running, blended emotions of all ages and delivered so perfectly that you get amazed #TouristFamily
— Cup winning RCB fan 🔥 (@_heisenbergg__) June 2, 2025
#TouristFamily
— S@tti C (@The__Samaritan) June 2, 2025
A heartwarming feel good cinema at it's very best.
2 Hrs well spent ❤️.
15 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 80 കോടിയിലധികം രൂപയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും ഒപ്പം എംആര്‍പി എന്റര്‍ടൈയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ടൂറിസ്റ്റ് ഫാമിലി നിര്‍മിച്ചത്.
യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥയെഴുതിയതും അബിഷന്‍ ജിവിന്ത് ആണ്. ഷോണ്‍ റോള്‍ഡന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതമൊരുക്കിയതും ഷോണ്‍ റോള്‍ഡന്‍ ആയിരുന്നു. അരവിന്ദ് വിശ്വനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഭരത് വിക്രമന്‍ ആണ്.
Content Highlights: Tourist Family getting huge applause in OTT