സൂര്യയ്ക്ക് ഹിറ്റ് കൊടുക്കാൻ കാർത്തിക് സുബ്ബരാജിനും സാധിച്ചില്ല? ബോക്സ് ഓഫീസിൽ ഇഴഞ്ഞ് റെട്രോ

ദിനം പ്രതി റെട്രോ സിനിമയുടെ കളക്ഷൻ കണക്കുകൾ കൂപ്പുകുത്തികൊണ്ടിരിക്കുകയാണ്

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്. സൂര്യയ്ക്ക് ഒരു ഹിറ്റ് കൊടുക്കാൻ കാർത്തിക് സുബ്ബരാജിനെക്കൊണ്ടും സാധിച്ചില്ലേ എന്ന് തോന്നിപ്പിക്കുംവിധമാണ് സിനിമയുടെ കളക്ഷൻ കണക്കുകൾ.

സിനിമ റിലീസ് ചെയ്ത ആദ്യ ഞായറാഴ്ച 7.45 കോടി രൂപയാണ് തിയേറ്ററിൽ നിന്ന് നേടിയിരുന്നത്. എന്നാൽ തിങ്കാളാഴ്ച 2.94 കോടി മാത്രമായി സിനിമയുടെ കളക്ഷൻ ഒതുങ്ങി. ഇപ്പോൾ ആഗോള ബോക്സ് ഓഫീസിൽ 73.5 കോടി രൂപയിലധികം കളക്ഷൻ സിനിമയ്ക്കുണ്ട്. ദിനംപ്രതി സിനിമയുടെ കളക്ഷൻ കണക്കുകൾ കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.

സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

നെറ്റ്ഫ്ലിക്സ് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Surya's Retro passes its first week without making any profit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us