'ഒടുവിലത് സംഭവിച്ചു';47ാം വയസ്സില്‍ താന്‍ വിവാഹിതനായ സന്തോഷ വാര്‍ത്തയുമായി ബാഹുബലി താരം

തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും വേഷമിട്ടു.

'ഒടുവിലത് സംഭവിച്ചു';47ാം വയസ്സില്‍ താന്‍ വിവാഹിതനായ സന്തോഷ വാര്‍ത്തയുമായി ബാഹുബലി താരം
dot image

തെലുങ്ക് താരം സുബ്ബ രാജു വിവാഹിതനായി. തന്റെ വിവാഹ കാര്യം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. വിവാഹ വേഷത്തില്‍ ഭാര്യയ്‌ക്കൊപ്പം കടല്‍കരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

അവസാനം വിവാഹതനായി എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. സില്‍ക്ക് കുര്‍ത്തയും മുണ്ടുമാണ് സുബ്ബരാജു അണിഞ്ഞിരിക്കുന്നത്. ചുവപ്പ് പട്ട് സാരിയാണ് വധുവിന്റെ വേഷം. 47ാം വയസിലാണ് നടന്റെ വിവാഹം

ബാഹുബലിയിലൂടെ പാന്‍ ഇന്ത്യ തലത്തില്‍ തന്നെ അറിയപ്പെടുന്ന താരമായി സുബ്ബരാജ് മാറി. 2003ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും വേഷമിട്ടു.

dot image
To advertise here,contact us
dot image