
കേരളത്തിലെ നവോത്ഥാന നായകരിൽ ഒരാളായ അയ്യാങ്കാളിയായി മമ്മൂട്ടി എത്തിയേക്കില്ല. അയ്യങ്കാളിയുടെ ജീവിതകഥയായി ഒരുങ്ങുന്ന കതിരവനിൽ മലയാളത്തിലെ ഒരു ആക്ഷൻ ഹീറോ നായകനാവുമെന്ന് സംവിധായകൻ അരുൺ രാജ് പ്രഖ്യാപിച്ചു.
നേരത്തെ മെഗാസ്റ്റാർ മമ്മൂട്ടിയായിരിക്കും ചിത്രത്തിലെ നായകനെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. സംവിധായകൻ അരുൺ രാജ് തന്നെയായിരുന്നു മമ്മൂട്ടി അയ്യൻങ്കാളിയായി എത്തുമെന്ന് പ്രഖ്യാപനം നടത്തിയത്. താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് കതിരവൻ നിർമിക്കുന്നത്. താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്.
അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവ പ്രദീപ് കെ താമരക്കുളമാണ്. അരുൺരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. 'എഡ്വിന്റെ നാമം' എന്ന ചിത്രമാണ് അരുൺ രാജ് ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രം.
മെമ്മറി ഓഫ് മർഡർ, വെൽക്കം ടു പാണ്ടിമല എന്നീ ചിത്രങ്ങളുടെ കാമറയും അരുൺരാജ് ആയിരുന്നു. വിനോദ് പറവൂർ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.
Content Highlights: Mammootty withdrew? Malayalam 'Action Hero' will become Ayyankali the director announced