'കല്ക്കി'ക്കെന്താ മന്നത്തിന് മുന്നിൽ കാര്യം; ചർച്ചയായി റിലീസ് പോസ്റ്റർ

മന്നത്തിന് മുന്നിൽ പതിവില്ലാതെ സിനിമ പോസ്റ്റർ കണ്ട ആരാധകർ ചോദിക്കുന്നത് സിനിമയ്ക്ക് ഷാരൂഖിന്റെ മന്നത്തുമയി എന്ത് ബന്ധമെന്നാണ്

dot image

പ്രഭാസിനെ നായകനാക്കി ഇന്ത്യൻ സിനിമയിലെ വമ്പൻ താരനിര അണിനിരക്കുന്ന 'കൽക്കി 2898 എ ഡി' എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകർക്ക് നൽകിയിരിക്കുന്ന ഹൈപ്പ് ചെറുതൊന്നുമല്ല. കഴിഞ്ഞ ദിവസം ചിത്രത്തിന്റ റിലീസ് തീയതി കൂടി പുതിയ പോസ്റ്ററിനൊപ്പം പ്രഖ്യാപിച്ചതോടെ ആവേശവും ആകാംക്ഷയും കൂടുകയാണ്. റിലീസ് തീയതി പ്രഖ്യപിച്ചതിന് പിന്നാലെ ഷാരൂഖിന്റെ വസതിയായ മന്നത്തിന് മുന്നില് പോസ്റ്റർ ഉയർന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ആകർഷണം. മന്നത്തിന് മുന്നിൽ പതിവില്ലാതെ സിനിമ പോസ്റ്റർ കണ്ട ആരാധകർ ചോദിക്കുന്നത് സിനിമയ്ക്ക് ഷാരൂഖിന്റെ മന്നത്തുമയി എന്ത് ബന്ധമെന്നാണ്.

എന്നാൽ വ്യത്യസ്ത രീതിയിൽ സിനിമയ്ക്ക് പ്രമോഷൻ നൽകുന്നതിന്റെ ഭാഗമായാണ് പോസ്റ്റർ ഉയർത്തിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ മറ്റൊരു താരത്തിന്റെ വീടിനും ലഭിക്കാത്ത ഫാൻസാണ് ഷാരൂഖിന്റെ മന്നത്തിനുള്ളത്. ഇതിനോടകം മുംബൈയിലെ ഒരു ടൂറിസറ്റ് ഡസ്റ്റിനേഷൻ കൂടിയായി മാറിയിട്ടുണ്ട് മന്നത്ത്. ഇതുതന്നെയാണ് പോസ്റ്റർ മന്നത്തിന് മുന്നിൽ സ്ഥാപിക്കാനും കാരണം. അങ്ങനെ സിനിമ പ്രൊമോഷനുകളൊന്നും തന്റെ വീടിന് മുന്നിൽ നടത്താത്ത താരം കൽക്കിക്ക് വേണ്ടി ചെയ്തത് താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ ചിത്രത്തിലുണ്ട് എന്നതുകൊണ്ടാകാം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.

ധനുഷിന്റെ തീ പാറിയ പെർഫോമൻസ്; ക്യാപ്റ്റൻ മില്ലറിന് നിരവധി ഹൗസ്ഫുൾ ഷോകള്, ആദ്യ ദിന കളക്ഷൻ ഇങ്ങനെ

വാരാണസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂർ, ഭീമാവരം, കാശ്മീർ, വിജയവാഡ എന്നിങ്ങനെ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടും റിലീസ് ഡേറ്റ് വിളംബരം നടത്തുന്നുണ്ട്. ദീപിക പദുകോൺ ആണ് കൽക്കിയിലെ നായിക. അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സയൻസ് ഫിക്ഷനായി ഒരുങ്ങുന്ന ചിത്രം മെയ് ഒൻപതിനാണ് റിലീസിനെത്തുക.

dot image
To advertise here,contact us
dot image