Top

കൊല്ലത്ത് വയോധികയു‌ടേത് ആത്മഹത്യയല്ല; തലയ്ക്കടിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയത് മരുമകൾ; അറസ്റ്റ്

6 Nov 2021 10:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലത്ത് വയോധികയു‌ടേത് ആത്മഹത്യയല്ല; തലയ്ക്കടിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയത് മരുമകൾ; അറസ്റ്റ്
X

കൊല്ലം കുലശേഖരപുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. തീപ്പൊള്ളലേറ്റ് മരിച്ചെന്ന് കരുതിയ നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് പൊലീസ് ഒരാഴ്ചക്കുള്ളിൽ സ്ഥിരീകരിച്ചത്. നളിനാക്ഷിയുടെ മരുമകൾ രാധാമണിയാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 29 നാണ് വീ‌ട്ടിനുള്ളിൽ നളിനാക്ഷിയെ പെള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നളിനാക്ഷി തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യം പെലീസ് കരുതിയത്. എന്നാൽ നാട്ടുകാരിൽ ചിലർ സംശയമുയർത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നളിനാക്ഷിയുടെ തലയ്ക്ക് ​പരിക്കേറ്റിരുന്നതായും കണ്ടെത്തി. ഇതിന്റെ അ‌ടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാധാമണി പിടിയിലാവുന്നത്.

രാധാമണിയും നളിനാക്ഷിയും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാവാറുണ്ടായിരുന്നു. മരണം സംഭവിച്ച ദിവസമുണ്ടായ വഴക്കിൽ രാധാമണി നളിനാക്ഷിയുടെ തലയ്ക്കടിച്ചു. ബോധരഹിതയായ നളിനാക്ഷിയുടെ മേൽ മണ്ണെണ്ണയഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. അറസ്റ്റിലായ മരുമകൾ രാധാമണി മുമ്പ് ചാരായം വാറ്റ് കേസിലും പ്രതിയായിരുന്നു

Next Story

Popular Stories