വനിതാ ഏഷ്യാ കപ്പില്‍ യുഎഇയെ തോല്‍പ്പിച്ചു; ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

ആദ്യ മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു

dot image

ദംബുള്ള: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. യുഎഇ വനിതകളെ 78 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ യുഎഇക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.

യുഎഇക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും റിച്ച ഘോഷിന്റെയും നിര്‍ണായക അര്‍ദ്ധ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. 47 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിച്ച ഘോഷ് 29 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും റിച്ച ഘോഷിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. 47 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിച്ച ഘോഷ് 29 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ടി 20 ക്രിക്കറ്റില്‍ ആദ്യമായാണ് ഇന്ത്യ 200 കടക്കുന്നത്. 2018ല്‍ ഇംഗ്ലണ്ടിനെതിരെ 198 റണ്‍സായിരുന്നു ഇതുവരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍.

ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയെ (13) നഷ്ടമായി. എങ്കിലും മറ്റൊരു ഓപ്പണര്‍ ഷഫാലി വര്‍മ തകര്‍ത്തടിച്ചതോടെ ഇന്ത്യ അഞ്ചോവറില്‍ 50 പിന്നിട്ടു. എന്നാല്‍ വണ്‍ഡൗണായി ക്രീസിലെത്തിയ ഹേമലതക്കും (നാല് പന്തില്‍ രണ്ട് റണ്‍സ്) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. പിന്നാലെ ഷഫാലി (18 പന്തില്‍ 37) കൂടി മടങ്ങിയതോടെ ഇന്ത്യ മൂന്ന് വിക്കറ്റിന് 53 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നു.

എന്നാല്‍ നാലാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച ഹര്‍മന്‍പ്രീതും ജെമീമ റോഡ്രിഗസും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. പിന്നാലെ 12-ാം ഓവറില്‍ ജെമീമ (14) മടങ്ങിയെങ്കിലും റിച്ച ഘോഷിനൊപ്പം 75 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി ഇന്ത്യയെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറില്‍ ക്യാപ്റ്റന് റണ്ണൗട്ടാവേണ്ടി വന്നു. പിന്നീട് ഇന്നിംഗ്‌സിലെ അവസാന അഞ്ച് പന്തും ബൗണ്ടറി കടത്തി റിച്ചയാണ് ഇന്ത്യയെ 200 കടത്തിയത്. 26 പന്തില്‍ കരിയറിലെ ആദ്യ ടി20 ഫിഫ്റ്റിയാണ് റിച്ച സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങില്‍ യുഎഇ പൊരുതിനോക്കുക പോലും ചെയ്തില്ല. 32 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സുമായി പുറത്താകാതെ നിന്ന കവിഷയാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റനും ഓപ്പണറുമായ ഇഷ രോഹിത് ഓസ 36 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്തു. ഇവര്‍ക്കു പുറമേ യുഎഇ നിരയില്‍ രണ്ടക്കത്തിലെത്തിയത് 13 പന്തില്‍ ഒരു ഫോര്‍ സഹിതം 10 റണ്‍സെടുത്ത ഖുഷി ശര്‍മ മാത്രം. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. രേണുക സിങ്, തനൂജ കന്‍വര്‍, പൂജ വസ്ത്രകാര്‍, രാധാ യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

dot image
To advertise here,contact us
dot image