ലോക ആറാം നമ്പർ താരത്തിന് ഇന്ത്യൻ ടീമിൽ ഇടമില്ല; അതിശയമെന്ന് ഇർഫാൻ പഠാൻ

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്.
ലോക ആറാം നമ്പർ താരത്തിന് ഇന്ത്യൻ ടീമിൽ ഇടമില്ല; അതിശയമെന്ന് ഇർഫാൻ പഠാൻ

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരുപിടി മികച്ച താരങ്ങൾ ടീമിൽ ഇടം പിടിച്ചെന്നാണ് വിലയിരുത്തൽ. എങ്കിലും ചില താരങ്ങളെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. സ്പിന്നർ രവി ബിഷ്ണോയ്ക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകാത്തതിലാണ് ഇന്ത്യൻ മുൻ താരം ഇർഫാൻ പഠാൻ രം​ഗത്തെത്തിയിരിക്കുന്നത്.

ട്വന്റി 20 ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് രവി ബിഷ്ണോയി. പക്ഷേ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടമില്ല. ഇത് അതിശയമായിരിക്കുന്നുവെന്ന് പഠാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ലോക ആറാം നമ്പർ താരത്തിന് ഇന്ത്യൻ ടീമിൽ ഇടമില്ല; അതിശയമെന്ന് ഇർഫാൻ പഠാൻ
സമ്മർദ്ദങ്ങളെ മറികടക്കുന്ന ബാറ്റിംഗ് വിസ്മയം; ചെന്നൈയിൽ റുതുരാജ് സൂപ്പർ ​കിങ്ങ്

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് ലെ​ഗ് സ്പിന്നർമാരാണ് ഇടം പിടിച്ചിരിക്കുന്നത്. കുൽദീപ് യാദവിനൊപ്പം യൂസ്വേന്ദ്ര ചഹലും ഇത്തവണ ലോകകപ്പ് ടീമിലേക്കെത്തി. ഓഫ് സ്പിന്നറായി രവീന്ദ്ര ജഡേജയാണ് ലോകകപ്പ് ടീമിൽ ഇടം പിടിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com