സഹതാരങ്ങൾ കൂടെയില്ല; തോൽവിയിൽ തലകുനിച്ച് ഡഗ്ഗൗട്ടില് ഒറ്റക്കായി ഹാര്ദ്ദിക്

ഹോം ഗ്രൗണ്ടിലും കൂവലോടെയാണ് ആരാധകര് ഹാര്ദ്ദിക്കിനെ വരവേറ്റത്

dot image

മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് തുടര്ച്ചയായ മൂന്നാം തോല്വിയും വഴങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്സ്. സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലും മുംബൈ ഇന്ത്യന്സിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. തിങ്കളാഴ്ച വാങ്കഡെയില് നടന്ന മത്സരത്തില് രാജസ്ഥാന് റോയല്സാണ് ഹാര്ദ്ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയെ പരാജയപ്പെടുത്തിയത്.

പരാജയത്തിന് പിന്നാലെ വാങ്കഡെയിലെ ഡഗ്ഗൗട്ടില് ഏകനായി ഇരിക്കുന്ന ഹാര്ദ്ദിക് പാണ്ഡ്യയുടെ ദൃശ്യങ്ങളാണ് ഇപ്പോള് ശ്രദ്ധ നേടുന്നത്. മത്സരത്തിന് ശേഷം മുംബൈ താരങ്ങള് എതിര് താരങ്ങള്ക്ക് ഹസ്തദാനം നല്കി. അതിന് ശേഷം ഹാര്ദ്ദിക് ഡഗൗട്ടില് പോയി അല്പസമയം തനിച്ചിരിക്കുകയാണ് ചെയ്തത്. എന്നാല് മറ്റു മുംബൈ താരങ്ങളാണെങ്കില് ക്യാപ്റ്റനെ ഒറ്റക്കാക്കി പവിലിയനിലേക്ക് പോവുകയും ചെയ്തു.

രാമനവമി ആഘോഷം; ഐപിഎല്ലില് രണ്ട് മത്സരങ്ങളുടെ തീയതി പുനഃക്രമീകരിച്ച് ബിസിസിഐ

എല്ലാ മത്സരങ്ങളിലെയും പോലെ സ്വന്തം ഹോം ഗ്രൗണ്ടിലും കൂവലോടെയാണ് ആരാധകര് ഹാര്ദ്ദിക്കിനെ വരവേറ്റത്. മത്സരത്തിന് മുന്പും ശേഷവും മുംബൈ നായകന് കനത്ത കൂവലാണ് ലഭിച്ചത്. ആരാധക രോഷം അതിര് കടന്നപ്പോള് മുന് ഇന്ത്യന് താരം സഞ്ജയ് മഞ്ജരേക്കര് ഇടപെടുകയും ചെയ്തത് വാര്ത്തയായിരുന്നു. ഹാര്ദ്ദിക്കിന് കൂവലും രോഹിത് ശര്മ്മയ്ക്ക് ജയ് വിളികളും ലഭിച്ചതോടെ ഒരല്പ്പം മരാദ്യ കാണിക്കുവാന് മഞ്ജരേക്കര് അഭ്യര്ത്ഥിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image