രഞ്ജി ട്രോഫി ക്രിക്കറ്റ് നിര്‍ത്തലാക്കണം, ടൂര്‍ണമെന്റില്‍ നിറയെ തെറ്റായ രീതികള്‍; മനോജ് തിവാരി

ഈ സീസണോടെ താന്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുമെന്നും തിവാരി പറഞ്ഞു.
രഞ്ജി ട്രോഫി ക്രിക്കറ്റ് നിര്‍ത്തലാക്കണം, ടൂര്‍ണമെന്റില്‍ നിറയെ തെറ്റായ രീതികള്‍; മനോജ് തിവാരി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ബംഗാള്‍ നായകനും ഇന്ത്യന്‍ മുന്‍ താരവുമായ മനോജ് തിവാരി. ടൂര്‍ണമെന്റില്‍ ഒരുപാട് തെറ്റുകള്‍ നടക്കുന്നു. മികച്ച ചരിത്രമുള്ള ഈ ടൂര്‍ണമെന്റിനെ രക്ഷിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ടൂര്‍ണമെന്റിന് അതിന്റെ പ്രാധാന്യവും ആകര്‍ഷണവും നഷ്ടമായി. ഇതില്‍ തനിക്ക് കടുത്ത നിരാശയുണ്ടെന്നും മനോജ് തിവാരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന മനോജ് തിവാരി സമാന കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ സീസണോടെ താന്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുമെന്നും തിവാരി പറഞ്ഞു. തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ സൗകര്യങ്ങളെയും ഇന്ത്യന്‍ മുന്‍ താരം ചോദ്യം ചെയ്തു.

രഞ്ജി ട്രോഫി ക്രിക്കറ്റ് നിര്‍ത്തലാക്കണം, ടൂര്‍ണമെന്റില്‍ നിറയെ തെറ്റായ രീതികള്‍; മനോജ് തിവാരി
ജലജ് സക്സസ്; രഞ്ജിയിൽ ബംഗാളിനെതിരെ കേരളം ശക്തമായ നിലയിൽ

കേരളത്തില്‍ തന്റെ ടീം രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കുകയാണ്. ഇതൊരു സ്റ്റേഡിയം അല്ല. മറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഒരു ഗ്രൗണ്ടാണിത്. സംസ്ഥാനത്തിന്റെ ഉള്‍പ്രദേശത്തുള്ള ഒരു ഗ്രൗണ്ടിലാണ് രഞ്ജി ട്രോഫി നടക്കുന്നത്.

രണ്ട് ടീമുകളുടെ ഡ്രെസ്സിംഗ് റൂം വളരെ അടുത്താണുള്ളത്. താരങ്ങള്‍ പരസ്പരം സംസാരിക്കുന്നത് എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിയും. താരങ്ങള്‍ക്ക് സ്വകാര്യത ലഭിക്കുന്നില്ല. ഇത് ഭാവിയില്‍ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായി മനോജ് തിവാരി പറഞ്ഞു.

താന്‍ ബംഗാള്‍ ടീമിന്റെ നായകനാണ്. ബിസിസിഐയുടെ നിയമങ്ങള്‍പ്രകാരം തനിക്ക് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയില്ല. എന്നാല്‍ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചാല്‍ താന്‍ അക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബംഗാള്‍ കായിക മന്ത്രി കൂടിയായ മനോജ് തിവാരി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com