Top

ന​ഗ്ന ഫോട്ടോഷൂട്ട്; രൺവീർ സിങിനെതിരെ കേസ്

ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്ന് എൻ‌ജി‌ഒ ഭാരവാഹി പരാതിയിൽ പറയുന്നു

26 July 2022 7:44 AM GMT
ഫിൽമി റിപ്പോർട്ടർ

ന​ഗ്ന ഫോട്ടോഷൂട്ട്; രൺവീർ സിങിനെതിരെ കേസ്
X

മുംബൈ: സോഷ്യൽ മീഡിയയിൽ നഗ്ന ചിത്രങ്ങൾ പങ്കുവച്ചതിനെ ബോളിവുഡ്‌താരം രൺവീർ സിങ്ങിനെതിരെ കേസെടുത്തു. മുംബൈ, ചെമ്പൂർ പോലീസ് സ്റ്റേഷൻ ആണ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുംബൈ ആസ്ഥാനമായുള്ള എൻജിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

രൺവീർ സിങിന്റെ നഗ്ന ഫോട്ടോഷൂട്ടും തുടർന്ന് താരം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചതും വലിയ വിവാദങ്ങൾക്കാണ് ഇടയാക്കിയത്. രൺവീർ സിങിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈ പൊലീസിൽ പരാതി എത്തിയിരുന്നു. താരത്തിന്റെ ന​ഗ്ന ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികൾ ലഭിച്ചെന്ന് ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. രൺവീറിന്റെ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

എൻജിഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്റെ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്ന് എൻ‌ജി‌ഒ ഭാരവാഹി പരാതിയിൽ പറഞ്ഞു.നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

രൺവീർ സിങിനെതിരെ സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തിൽ കേസെടുക്കണമെന്ന് വനിത അഭിഭാഷക പരാതിയിൽ ആവശ്യപ്പെട്ടു. 'ഈ വിഷയത്തിൽ തിങ്കളാഴ്ച ഒരു എൻ‌ജി‌ഒയുമായി ബന്ധപ്പെട്ട വ്യക്തിയിൽ നിന്നും ഒരു വനിതാ അഭിഭാഷകയിൽ നിന്നും ഞങ്ങൾക്ക് പരാതി ലഭിച്ചു. ഇതുവരെ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഞങ്ങൾ അന്വേഷിക്കുകയാണ്,' എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Story highlights: Nude photo shoot; Case against Ranveer Singh

Next Story