Top

'മഹേഷ് ഭട്ട് ​ഗംഭീര സംവിധായകൻ, എന്നെ നിരവധി തവണ പരസ്യമായി കരയിപ്പിച്ചു'; സുസ്മിത സെൻ

ഒരർത്ഥത്തിൽ അദ്ദേഹം എന്നെ ആക്രമിക്കുകയായിരുന്നു എന്ന് വേണം പറയാൻ

3 July 2022 11:35 AM GMT
ഫിൽമി റിപ്പോർട്ടർ

മഹേഷ് ഭട്ട് ​ഗംഭീര സംവിധായകൻ, എന്നെ നിരവധി തവണ പരസ്യമായി കരയിപ്പിച്ചു; സുസ്മിത സെൻ
X

അഭിനയിക്കാൻ അറിയാതിരുന്ന സമയത്ത് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പഠിപ്പിച്ചത് മഹേഷ് ഭട്ട് എന്ന് സുസ്മിത സെൻ. സംവിധായകനും എഡിറ്ററുമായ മഹേഷ് ഭട്ട് തന്റെ മടി മാറ്റുന്നതിന് വേണ്ടി എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ ആക്ഷേപിക്കുമായിരുന്നു എന്നും വഴക്കു പറയുമായിരുന്നു എന്നും താരം പറഞ്ഞു. ട്വിങ്കിൾ ഖന്നയുമായുള്ള അഭിമുഖത്തിലാണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന ഓർമ്മകൾ പങ്കുവച്ചത്.

ഒരർത്ഥത്തിൽ അദ്ദേഹം എന്നെ ആക്രമിക്കുകയായിരുന്നു എന്ന് വേണം പറയാൻ. 40 മാധ്യമ പ്രവർത്തകരുടേയും 20 പ്രൊഡക്ഷൻ അം​ഗങ്ങളുടെ മുന്നിൽ വച്ച് വഴക്കു പറഞ്ഞിട്ടുണ്ട്. അപ്പോൾ ഞാൻ കരയും. അഭിനയിക്കാനാവില്ലെന്ന് പറഞ്ഞിട്ടും പിന്നെന്തിനാണ് എന്നെ ഇങ്ങോട്ടു കൊണ്ടുവന്നത് എന്നും എനിക്ക് അഭിനയിക്കാനറിയില്ല എന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. തുടർന്ന് ആ സെറ്റിൽ നിന്ന് ഇറങ്ങിവരാൻ തുടങ്ങിയപ്പോൾ, 'ഇതാണ് നിന്നിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത്. ഇതുപോലെ പോയി ചെയ്യൂ' എന്ന് അദ്ദേഹം പറഞ്ഞു.' സുസ്മിത കൂട്ടിച്ചേർത്തു.

1996ൽ പുറത്തിറങ്ങിയ 'ദസ്തക്' എന്ന ചിത്രത്തിലൂടെയാണ് സുസ്മിത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മഹേഷ് ഭട്ട് ഒരു ഗംഭീര സംവിധായകനാണ്. ശരദ് കപൂറും മുകുൾ ദേവുമായിരുന്നു 'ദസ്തക്' എന്ന ചിത്രത്തിൽ സുസ്മിതയ്ക്കൊപ്പം പ്രധാന വേഷങ്ങളിലെത്തിയത്. മുകേഷ് ഭട്ട് നിർമ്മിച്ച ചിത്രത്തിന് വിക്രം ഭട്ട് ആണ് തിരക്കഥയൊരുക്കിയത്.

മുകുൾ ദേവാണ് ചിത്രത്തിൽ നായകനായി എത്തിയത്. തുടർന്ന് 1997-ൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ചിത്രമായ 'രക്ഷകൻ' എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ബോളിവുഡിൽ തന്നെ താരം ചുവടുറപ്പിക്കുകയായിരുന്നു. സുസ്മിതയുടെ വിവാഹ വാർത്തകൾ പലപ്പോഴായി പ്രചരിച്ചിരുന്നെങ്കിലും മൂന്നു തവണയും താരം വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് രണ്ട് പെൺമക്കളെ ദത്തെടുക്കുകയും ചെയ്തു. റെനീ, അലീസാ എന്നാണ് ഇരുവരുടെയും പേര്.

Story highlights: 'Mahesh Bhatt is a marvelous director, he made me cry several times in public'; Sushmita Sen

Next Story