സ്മാര്‍ട്ട് ഫോണുകള്‍ക്ക് എക്‌സ്പയറി ഡേറ്റ് ഉണ്ടോ? അത് എങ്ങനെ അറിയാന്‍ കഴിയും

എല്ലാ വസ്തുക്കള്‍ക്കും ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ട്. നിങ്ങളുടെ ഫോണുകള്‍ക്ക് അങ്ങനെ ഒന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എങ്ങനെ കണ്ടെത്താം.

നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കള്‍ക്കും ഒരു കാലഹരണ തീയതി ഉണ്ടാകും. ആ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും അവ ഉപയോഗിക്കാന്‍ കഴിയില്ല അല്ലേ?. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിന് ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ടാകുമോ എന്ന്. സ്മാര്‍ട്ട് ഫോണുകള്‍ നമ്മുടെ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമാണ്. ഫോണ്‍ വിളിക്കാനും ഫോട്ടോകള്‍ പങ്കിടാനും, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും, ടിക്കറ്റ് ബുക്ക് ചെയ്യാനും എന്ന് വേണ്ട എല്ലാ കാര്യത്തിനും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാറുണ്ട്. അങ്ങനെ ഒരു സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം എപ്പോഴാണ് കഴിയുന്നത്. അവ മാറ്റിവാങ്ങാന്‍ ഒരു സമയം ഉണ്ടോ ? അത് എങ്ങനെ അറിയാന്‍ കഴിയും?.

സ്മാര്‍ട്ട് ഫോണുകള്‍ക്ക് കാലഹരണ തീയതി എന്നൊന്നില്ല . പക്ഷേ എല്ലാ ഫോണുകള്‍ക്കും പരിമതമായ ആയുസ് മാത്രമേയുളളൂ. അത് സാധാരണയായി 3 മുതല്‍ 5 വര്‍ഷം വരെ കണക്കാക്കപ്പെടുന്നു. കുറേകാലം കഴിയുമ്പോള്‍ കാലക്രമേണ ഫോണിന്റെ ബാറ്ററി ദുര്‍ബലമാകാനും വേഗത്തില്‍ ഡിസ്ചാര്‍ജ് ആകാനും തുടങ്ങും. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് നടത്തിയാലും ഫോണിന്റെ പ്രകടനം കുറഞ്ഞുവരും. പഴയ ഫോണുകളില്‍ പുതിയ ആപ്പുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ നിങ്ങള്‍ക്ക് ആപ്പുകള്‍ ഈസിയായി ഉപയോഗിക്കാന്‍ സാധിക്കില്ല.

ഫോണ്‍ എപ്പോള്‍ മാറ്റി വാങ്ങാം

നിങ്ങളുടെ ഫോണ്‍ ഇടയ്ക്കിടെ ഹാങ് ആകാന്‍ തുടങ്ങിയാല്‍, ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടായി തോന്നിയാല്‍ അവ മാറ്റാന്‍ സമയമായി എന്നാണ് അര്‍ഥം. സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നിടത്തോളം കാലം അത് ഉപയോഗിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആവശ്യമെങ്കില്‍ ഫോണിന്റെ ബാറ്ററിയും സ്‌ക്രീനും മാറ്റിഉപയോഗിക്കാവുന്നതാണ്.

Content Highlights :All things have an expiration date. Do your smartphones have an expiration date? If so, how can you find it?

To advertise here,contact us