നിത്യ ജീവിതത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും വാട്സ് ആപ്പ് ഉപയോഗിക്കേണ്ടതായുണ്ട്. എന്നാല്‍ ഫോണ്‍നമ്പറുമായി അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ട് പലരുടെയും സ്വകാര്യതയ്ക്ക് ഇതൊരു തടസ്സമാണ്. പരിചയമില്ലാത്തവര്‍ക്ക് പോലും നമ്മുടെ നമ്പര്‍ കാണാന്‍ സാധിക്കും. എന്നാല്‍ അങ്ങനെ ഒരു ടെന്‍ഷന്‍ ഇനി കൊണ്ടുനടക്കേണ്ടതില്ല. ഫോണ്‍നമ്പര്‍ പരസ്യമാക്കാതെ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ വഴിയുണ്ട്. അനാവശ്യ കോളുകള്‍, സ്പം സന്ദേശങ്ങള്‍ എന്നിവയില്‍നിന്ന് രക്ഷനേടാനും വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും ഇത് സഹായിക്കും.
സാധാരണ വാട്സ് ആപ്പിന് പകരം വാട്സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്നത് സ്വകാര്യത സംരക്ഷിക്കാന്‍ സഹായിക്കും.
ഗൂഗിള്‍ ഡ്രൈവിലെയും ആപ്പിള്‍ ഐക്ലൗഡിലെയും നിങ്ങളുടെ ബാക്കപ്പുകള്‍ എന്‍-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ക്ലൗഡ് സ്റ്റോറേജ് ദാതാക്കള്‍ നിങ്ങളുടെ സന്ദേശങ്ങള്‍ ആക്സസ് ചെയ്യുന്നത് തടയാന്‍ settings-chats-chat backup, enable end-to-end encripted backups ഇവ പ്രവര്‍ത്തനക്ഷമമാക്കുക.
നിങ്ങളുടെ മൊബൈല്‍ നമ്പറിന് പകരം ലാന്‍ഡ് നമ്പര്‍ ഉപയോഗിച്ച് വാട്സ് ആപ്പ് അക്കൗണ്ട് തുടങ്ങാം. അങ്ങനെ ചെയ്യുമ്പോള്‍ വേരിഫിക്കേഷന് എസ് എംഎസിന് പകരം ' call me' എന്ന ഓപ്ഷന് തിരഞ്ഞെടുത്താല്‍ മതി. അങ്ങനെ ചെയ്യുമ്പോള്‍ ലാന്‍ഡ്ലൈനിലേക്ക് വരുന്ന കോളിലൂടെ വേരിഫിക്കേഷന് കോഡ് ലഭിക്കും.
സ്വകാര്യ ചാറ്റുകള്‍ക്കായി ലോക് ചാറ്റ് ഫീച്ചര്‍ ഉപയോഗിക്കാം. നമുക്ക് ആവശ്യമുള്ള ചാറ്റിലേക്ക് പോയി പ്രൊഫൈല്‍ നെയിമില്‍ ക്ലിക് ചെയ്ത് ലോക് ചാറ്റ് തിരഞ്ഞെടുക്കാം.
വാട്സ് ആപ്പ് കോളുകളിലൂടെ ഉണ്ടാകുന്ന സൈബര്‍ അക്രമണങ്ങളില്‍നിന്ന് സ്വയം സംരക്ഷിക്കുന്നതിന് സൈലന്‍സ് അണ്‍നോണ്‍ കോളുകള്‍ എന്ന ഓപ്ഷന് പ്രവര്‍ത്തനക്ഷമമാക്കുക. settings -privacy-calls ഇവ തിരഞ്ഞെടുത്ത ശേഷം silence unknown callers സെലക്ട് ചെയ്യുക.
നിങ്ങളുടെ സ്വകാര്യ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നതിന് പകരം ഒരു സെക്കന്‍ഡറി സിംകാര്‍ഡോ അല്ലെങ്കില്‍ വെര്‍ച്വല്‍ നമ്പറുകളോ ഉപയോഗിച്ച് വാട്സ്ആപ്പ് രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ ചെയ്യുന്നതുവഴി നിങ്ങളുടെ സ്വകാര്യ നമ്പര്‍ സുരക്ഷിതമാക്കാന്‍ സാധിക്കും.
Content Highlights :Ways to use WhatsApp without losing privacy