മേഡ് ഇൻ ഇന്ത്യ ആപ്പിന്റെ കമ്പനി അഡ്രസ് അമേരിക്കയിൽ! അറട്ടൈയ്ക്ക് തിരിച്ചടിയോ?

ഒരു എക്‌സ് യൂസറാണ് അറട്ടൈ ആപ്പ് ഡെവലപ്പറിന്റെ അഡ്രസിനെ കുറിച്ചൊരു പോസ്റ്റ് പങ്കുവച്ചത്

വാട്‌സ്ആപ്പിന് ഇന്ത്യയിൽ നിന്നൊരു ശക്തനായ എതിരാളിയെന്ന വിശേഷണവുമായി മുന്നേറിയ അറട്ടൈയ്‌ക്കെതിരെ യൂസേഴ്‌സ്. ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷനെന്ന ഖ്യാതിയിൽ വമ്പൻ സ്വീകാര്യത ലഭിച്ച അറട്ടൈയുടെ കമ്പനി അഡ്രസ് യുഎസിലാണെന്നതാണ് ആളുകളെ ചൊടിപ്പിച്ചത്. തദ്ദേശീയമായ നിർമിച്ച ആപ്പെന്ന പേരിൽ കേന്ദ്രസർക്കാർ ഉൾപ്പെടെ വലിയ പിന്തുണ നൽകിയ അറട്ടൈയുടെ ഡെവലപ്പർ അഡ്രസ് യൂസേഴ്‌സിന്റെ ശ്രദ്ധയിൽപ്പെട്ടത് ഇപ്പോഴാണ്.

ഒരു എക്‌സ് യൂസറാണ് അറട്ടൈ ആപ്പ് ഡെവലപ്പറിന്റെ അഡ്രസിനെ കുറിച്ചൊരു പോസ്റ്റ് പങ്കുവച്ചത്. ഇതോടെ ആപ്പിനെ കുറിച്ച് പുതിയൊരു ചർച്ച തന്നെ തുടങ്ങിവച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഗൂഗിളിൽ സോഹോ കോർപ്പറേഷന്റെ അഡ്രസ് കാണിക്കുന്നത് 'Pleasanton, CA, United States എന്നാണ്. ഇതിൽ നിന്നും വ്യക്തമാകുന്നത് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് യുഎസിലാണ് ഇന്ത്യയിലല്ലെ്‌നാണ്.

ആപ്പ്‌സ് അഡ്രസ് സെക്ഷനിൽ എന്താണ് ഇങ്ങനെ യുഎസ് അഡ്രസ് ചേർത്തിരിക്കുന്നതെന്ന് സോഹോ കോർപ്പറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു വ്യക്തമാക്കുന്നുണ്ട്. ഇത് ആപ്ലിക്കേഷന്റെ പഴയ ഡെവലപ്പർ അഡ്രസാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആപ്പിന്റെ ടെസ്റ്റിങ് ഘട്ടത്തിലുണ്ടായിരുന്ന ഈ അഡ്രസ് ഇതുവരെ മാറ്റിയിട്ടില്ലെന്നും വെമ്പു പറയുന്നു.

തീർന്നില്ല, വൻ മാർക്കറ്റായ അമേരിക്കയിലാണ് കമ്പനി സ്ഥാപിച്ചതെന്നും എൺപതോളം രാജ്യങ്ങളിൽ കമ്പനിയുടെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാൽ കമ്പനിയുടെ സെർവറുകൾ മുംബൈ, ഡൽഹി, ചെന്നൈ എന്നിവടങ്ങളിലാണെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തിൽ പല തെറ്റായ ധാരണകളും പ്രചരിക്കുന്നതിനാലാണ് വ്യക്തത വരുത്തുന്നതെന്നും വെമ്പു പറയുന്നു.

അതേസമയം ഒരു ആപ്ലിക്കേഷൻ യുഎസിൽ രജിസ്റ്റർ ചെയ്താൽ യുഎസ് നിയമം ബാധകമാകുമെന്നാണ് സൈബർ ലോ വിദഗ്ധർ പറയുന്നത്. അതായത് അമേരിക്കൻ ഏജൻസികൾക്ക് യൂസർ ഡാറ്റ അവരാവശ്യപ്പെട്ടാൽ നൽകേണ്ടി വരും. അറട്ടൈ അതിന് വിസമ്മതിച്ചാൽ ഗൂഗിളിനും ആപ്പിളിനും അവരുടെ സ്റ്റോറിൽ നിന്നും അറട്ടൈയെ നീക്കേണ്ടിവരും. മാത്രമല്ല യുഎസ് പട്ടികയിൽ ഉൾപ്പെടുകയും ഇന്ത്യയിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ രണ്ടിടത്തും നികുതിയും കമ്പനിക്ക് നൽകേണ്ടി വരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.Content Highlights: Arattai app faces backlash as Zoho Company address list in US

To advertise here,contact us