ഇന്ത്യയുടെ മൂന്നാമത്തെ വലിയ ടെലകോം കമ്പനിയായ വോഡാഫോണ് ഐഡിയ ലിമിറ്റഡ് ഉപഭോക്താക്കള്ക്കായി 180 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന് അവതരിപ്പിച്ചിരിക്കുകയാണ്. വോയിസ് കോളിംഗ് ആനുകൂല്യങ്ങളും സേവന വാലിഡിറ്റിയും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പ്ലാനാണ് ഇത്.
ഈ പ്ലാനിനൊപ്പം കുറഞ്ഞ ഡേറ്റ മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിലും ഡാറ്റ വൗച്ചറുകള് ഉപയോഗിച്ച് റീചാര്ജ് ചെയ്യാന് സാധിക്കും. 1149 രൂപ മുടക്കിയാല് അര വര്ഷത്തേക്ക് സേവന വാലിഡിറ്റി വാഗ്ധാനം ചെയ്യുന്ന പ്ലാനാണിത്.
വൊഡാഫോണ് ഐഡിയയുടെ ഈ പുതിയ പ്ലാനില് പരിധിയില്ലാത്ത വോയ്സ് കോളിംഗ്, 1800 എസ്എംഎസ്, 20 ജിബി ഡാറ്റ ഇവയൊക്കെ പ്രത്യേകതയായുണ്ട്. ക്വാട്ട പൂര്ത്തിയായതിന് ശേഷം ഡാറ്റ താരിഫ് ഒരു എംബിക്ക് 50 പൈസ ഈടാക്കും. എസ്എംഎസ്ന്റെ ക്വാട്ട കഴിഞ്ഞതിന് ശേഷം 1/ 1.5 രൂപ നിരക്കില് ലോക്കല് എസ്ടിഡി, എസ്എംഎസിന് ചാര്ജ്ജ് ഈടാക്കും. മാത്രമല്ല പരിധിയില്ലാതെ വോയിസ് കോളിംഗ് 3600 എസ്എംഎസ്, 40 ജിബി ഡാറ്റ എന്നിവയുമുണ്ട്. പ്ലാനിന്റെ കാലാവധി 365 ദിവസമാണ്.
Content Highlights :Vodafone India's new plan; Enjoy unlimited calls and data