ഐഫോൺ എയർ ചൈനയിലെത്താൻ വൈകി! പിന്നിലൊരു കാരണമുണ്ട്!

ചൈനയിൽ ഐഫോൺ വിൽപന ഈ വർഷം ആദ്യ പാദത്തിൽ വളരെ കുറഞ്ഞിരുന്നു

ഇക്കഴിഞ്ഞ സെപ്തംബറിലാണ് ആപ്പിൾ അവരുടെ ഐഫോൺ 17 സീരീസുകളുടെ ലോഞ്ച് ചെയ്തത്. ഇന്ത്യയിൽ 17 സീരിസിൽ ബ്ലാക്കിനെ വെല്ലുന്ന ജനപ്രീതിയാണ് പുത്തൻ ഓറഞ്ച് മോഡലിന് ലഭിച്ചതും. എന്നാൽ ആപ്പിളിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ചൈനയിൽ ഐഫോൺ 17 എയർ ലോഞ്ച് ചെയ്യാൻ പോകുന്നതെയുള്ളു എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാർക്ക് ഇസിം സർവീസ് സപ്പോർട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചതോടെയാണ് ലോഞ്ചിംഗ് നടക്കാൻ പോകുന്നതെന്ന് പുറത്ത് വന്ന പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.

ഇസിം പ്രൈമറി നെറ്റ് വർക്ക് ഓപ്ഷനുമായി എത്തുന്ന ആദ്യത്തെ ആപ്പിൾ ഉപകരണമാണ് ഐഫോൺ17 എയർ. ഇതോടെയാണ് ഐഫോൺ എയർ ചൈനയിൽ ലോഞ്ച് ചെയ്യാൻ താമസിച്ചത്. ഈ ആഴ്ച അവസാനിക്കുന്നതോടെ ഐഫോൺ എയർ പ്രീ സെയിൽ ആരംഭിക്കും. എയർ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ഓപ്പറേറ്ററിലൂടെ ഇസിം രജിസ്‌ട്രേഷനായി സൈൻ അപ്പ് ചെയ്യാം. ഇതോടെ ഫിസിക്കൽ സിമ്മിൽ നിന്നും ഇസിം വേർഷനിലേക്ക് മാറാം.

ചൈന ടെലികോം, ചൈന മൊബൈൽ, ചൈന യൂണികോം എന്നിവയാണ് ചൈനയിലെ ടെലികോം ഓപ്പറേറ്റർമാർ. പരീക്ഷണ അടിസ്ഥാനത്തിൽ ഇവർക്ക് ഇസിം പിന്തുണയ്ക്കാനുള്ള അനുമതി ലഭിച്ചു കഴിഞ്ഞു. ആപ്പിൾ സിഇഒ ടിം കുക്ക് അടക്കമുള്ളവരുടെ ശ്രമഫലമായാണ് അധികൃതരുടെ ഭാഗത്തു നിന്നും പച്ചക്കൊടി ലഭിച്ചത്. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലൂടെ എയർ പ്രീ ഓർഡർ അപ്പ്‌ഡേറ്റ് അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ചൈനയിലും ഇന്ത്യയിലും ഇസിം അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ത്യയിൽ പിന്നീടത് ഓപ്പറേറ്റർമാർ ലഭ്യമാക്കി. ചൈനയിൽ ഐഫോൺ വിൽപന ഈ വർഷം ആദ്യ പാദത്തിൽ വളരെ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഐഫോൺ എയർ വാങ്ങാൻ ആഗ്രഹിച്ചവർ സർക്കാരിന്റെ ഇ സിം സർവീസ് അനുമതിക്ക് വേണ്ടി കാത്തിരിക്കേണ്ടിയും വന്നു.

ഐഫോൺ 14 സീരീസ് പുറത്തിറങ്ങിയത് മുതൽ യുഎസിൽ ഐഫോൺ ഇസിം വേരിയന്റുകൾ ലഭ്യമാണ്.

Content Highlights: iPhone air to launch in china, know why it was delayed

To advertise here,contact us